ട്വിറ്റര്‍ മേധാവിസ്ഥാനം ഒഴിയുമെന്ന് മസ്‌ക്; മറ്റൊരാളെ കണ്ടെത്തിയാലുടന്‍ രാജിവെക്കും

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കമ്പനിയിലെ സോഫ്റ്റ് വെയര്‍, സെര്‍വര്‍ ടീമുകള്‍ക്ക് മാത്രമായിരിക്കും താന്‍ നേതൃത്വം നല്‍കുകയെന്നും മസ്‌ക് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കണോ എന്ന് ചോദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഫലം എന്തായാലും അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു. വോട്ടുചെയ്ത 57.5 ശതമാനം പേരും രാജിവെക്കണം എന്ന തരത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്.അഭിപ്രായ വോട്ടെടുപ്പിന്റെ അന്തിമഫലം വന്നതിന് പിന്നാലെയാണ് താന്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. ഏറെ നാളുകളായി ഇലോണ്‍മസ്‌ രംഗത്തെത്തിയത്. ഏറെ നാളുകളായി ഇലോണ്‍മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉയരുന്നുണ്ട്. കമ്പനി സ്വന്തമാക്കിയതിന് ശേഷം അദ്ദേഹം അവതരിപ്പിച്ച മാറ്റങ്ങളും കമ്പനിയുടെ പുതിയ പ്രവര്‍ത്തന നയങ്ങളും ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.