GENERAL KERALA POLITICS

എൽസേബിയൂസ് മാസ്റ്റർ അനുസ്മരണയോഗം പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും

img

കൊച്ചി: സർവീസ് സംഘടന- ട്രേഡ് യൂണിയൻ രംഗങ്ങളിലും സാമൂഹ്യ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ കെ എൻ ടി സി സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ പി എൽസേബിയൂസ് മാസ്റ്ററുടെ ആറാമത് അനുസ്മരണസമ്മേളനം നാളെ എഐസിസി വക്താവ് പിസി ചാക്കോ ഉദ്ഘാടനം ചെയ്യും.

എസ് ആർ എം റോഡിൽ, കെ പി എൽസേബിയൂസ് മാസ്റ്റർ ഹാളിൽ (കെ കെ എൻ ടി സി ഭവൻ), നാളെ (ഞായറാഴ്ച) 2-30 ന് നടക്കുന്ന  അനുസ്മരണ സമ്മേമ്മേളനത്തിൽ കെ കെ എൻ ടി സി സംസ്ഥാന പ്രസിഡന്റ് കെ പി തമ്പി കണ്ണാടൻ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎൽഎ, കെ.കെ.ഇബ്രാഹിംകുട്ടി, വി.ആർ. പ്രതാപൻ, എം ജെ അരിസ്റ്റോട്ടിൽ, എൻ എൽ മൈക്കിൾ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, കെ ഡി  ഫെലിക്സ്, സാംസൺ  അറക്കൽ ജെസ്സി ഡേവിസ്, എം എം രാജുവും  തുടങ്ങിയ മറ്റ്  ജില്ലാ ഭാരവാഹികളും അനുസ്മരണപ്രസംഗം നടത്തും.

അനുസ്മരണയോഗം ഇന്ത്യ മുഴുവനും കാണുന്നതിനു വേണ്ടിയുള്ള വെബിനാർ മീറ്റിംഗ്  സംവിധാനവും യോഗ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ഈ അനുസ്മരണ സമ്മേളനത്തെ തുടർന്ന് ഇരുപത്താറാം തീയതി തിരുവനന്തപുരത്ത് വെച്ച്, നിയമസഭയിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്നും 50 വർഷം നിയമസഭാ സാമാജികത്വം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ചാർത്തി കെ കെ എൻ ടി സി ഭാരവാഹികൾ അനുമോദിക്കും.