CRIME KERALA PRD News Religion

ദളിത് സ്ത്രീയോടും മക്കളോടുമുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക: എം.എസ്. ഭുവനചന്ദ്രൻ

img

വയനാട്ടിലെ ദളിത് സ്ത്രീയോടും മക്കളോടുമുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക: എം.എസ്.ഭുവനചന്ദ്രൻ, ശിവസേന സംസ്ഥാന പ്രസിഡന്റ്.

വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരിയിൽ ഭർതൃപീഡനം അനുഭവിക്കുന്ന നിഷ എന്ന ദളിത് സ്ത്രീയോടും മക്കളോടും സർക്കാർ കാണിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന്‌ ശിവസേന സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.

ശിവസേന വയനാട് ജില്ല പ്രവർത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വൈത്തിരി സ്വദേശിയായ നിഷയും രണ്ട് മക്കളും കഴിഞ്ഞ പത്ത് വർഷത്തോളമായി  പോലീസുകാരനായ ഭർത്താവിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും പീഡനമേറ്റു വരികയാണ്,

കടുത്ത മദ്യപാനവും പരസ്ത്രീ ബന്ധവും കൈമുതലായുള്ള വ്യക്തിയാണ് ഇവരുടെ ഭർത്താവ്. ഇയാൾ നിഷയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും, ഇളയ മകന് നേരെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിനെതിനും എതിരെ പഞ്ചായത്ത് അംഗം മുതൽ കേരള മുഖ്യമന്ത്രി വരെ ഉള്ളവർക്കും, എസ്. ഐ മുതൽ ഡി.ജി.പി വരെ ഉള്ളവർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. ഭർതൃ വീട്ടുകാരുടെ സ്വാധീനത്തിന്റെ ഫലമായി ഈ പരാതികളെല്ലാം തിരസ്കരിക്കപെടുകയാണുണ്ടായത്.

READ ALSO  ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ

മാതാപിതാക്കൾ നഷ്ട്ടപ്പെട്ട്‌ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത നിഷയും കുട്ടികളും  ഭർത്താവിന് ജോലിയുടെ ഭാഗമായി ലഭിച്ച സർക്കാർ പോലീസ് ക്വർട്ടേഴ്‌സിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഭർത്താവിൻ്റെ അതിക്രമങ്ങളെ കുറിച്ച് പരാതി നൽകിയതിൻ്റെ പ്രതികാര നടപടിയായി സർക്കാർ അനുവദിച്ച ഫ്ളാറ്റ് ആവശ്യമില്ലെന്ന് ഭർത്താവ് രേഖാമൂലം എഴുതി നൽകുകയും നിഷയ്ക്കും, മക്കൾക്കും  അനുവദിച്ച ഫ്ളാറ്റിൽ നിന്നും ഇറങ്ങേണ്ടിവരികയും ചെയ്തു.  ഇതിനിടയിൽ നിഷയുടെ ഭർത്താവിന്റെ അനിയന്റെ ഭാഗത്ത് നിന്ന് നിഷക്കും മക്കൾക്കും നേരെ മദ്യലഹരിയിൽ ലൈംഗിക അതിക്രമം ഉണ്ടായി, അടുത്ത ദിവസം തന്നെ ചൈൽഡ് ലൈൻ,വൈത്തിരി എസ്.പി, സിഐ എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല, ഭർത്താവും അനിയനും വീട്ടുകാരും പോലീസ് സംരക്ഷണയിൽ സ്വൈര്യ വിഹാരം നടത്തുകയും, നിഷക്ക്‌ നേരെ അതിക്രമം തുടരുകയുമാണ്, കയറിക്കിടക്കാൻ വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത നിഷക്കും മക്കൾക്കും നീതി ലഭിക്കണം.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

പെരുമ്പാവൂരിൽ പീഡിപ്പിക്കപ്പെട്ട ജിഷയുടെ പേരിൽ വോട്ട് നേടി അധികാരത്തിൽ വന്ന ഒരു സർക്കാര് ആണ് ഇന്ന് കേരളം ഭരിക്കുന്നത്, സ്ത്രീ പീഡകരെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് പറഞ്ഞ, ദളിത് സംരക്ഷണത്തെ കുറിച്ചും, സ്ത്രീ ശാക്തീകരണത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുന്ന ഒരു സർക്കാരിൽ നിന്നാണ് ഒരു പാവം ദളിത് സ്ത്രീക്ക് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. സർക്കാർ ഈ നിലപാട് തുടരുകയാണെങ്കിൽ ശിവസേന ശക്തമായ സമര പരിപാടികളുമായി തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

READ ALSO  കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

വയനാട് ജില്ല പ്രസിഡണ്ട് രഘുനാഥ് മയിലാമ്പാടി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നയരൂപീകരണ സമിതി കൺവീനർ കഴക്കൂട്ടം ബിനുദാസ്, ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ: പേരൂർക്കട ഹരികുമാർ, സംസ്ഥാന സാമ്പത്തിക കാര്യ സമിതി ചെയർമാൻ കോട്ടുകാൽ ഷൈജു , വയനാട് ജില്ലാ നിരീക്ഷകൻ ബിജുവരപ്പുറത്ത്, വയനാട് ജില്ല സെക്രട്ടറി സജിത്ത് കുമാർ, യുവസേന സെക്രട്ടറി അരവിന്ദ്, പത്മകുമാർ, ഇന്ദ്രജിത്ത് സിങ് (ആര്യ സമാജം) തുടങ്ങിയവർ സംസാരിച്ചു.

 

%d bloggers like this: