Announcements JOBS KERALA SPECIAL REPORTER വിദ്യാഭ്യാസം.

സർക്കാർ പദ്ധതിയിൽ നിങ്ങൾക്കും സംരംഭകരാവാം

img

തിരുവനന്തപുരം: സംസ്‌ഥാന സർക്കാറിന്റെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെടുന്നതും, വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്‌കരിച്ച്,  സർക്കാർ ഉത്തരവ് നമ്പർ G.O.(Rt). No.1103/2020/ID, Dated, Thiruvananthapuram, 24/12/2020 പ്രകാരം പഞ്ചായത്തു തലത്തിൽ നടപ്പിലാക്കുന്നതുമായ വിജയവീഥി പദ്ധതിയിൽ നിങ്ങൾക്കും സംരംഭകരാവാം.

സംസ്‌ഥാന/കേന്ദ്ര സർക്കാർ, സ്‌ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  വിവിധ ഏജൻസികൾ (PSC, UPSC, STAFF SELECTION COMMISSION, BANKING SERVICE RECRUITMENT BOARD, RAILWAY RECRUITMENT BOARD etc.) നടത്തുന്ന മത്സരപ്പരീക്ഷകളിലേക്ക്, അഭ്യസ്‌തവിദ്യരായ യുവജനങ്ങളെ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് വിജയവീഥി.

പഞ്ചായത്തുകളിൽ ഒന്നും, മുനിസിപ്പാലിറ്റികളിൽ രണ്ടും, കോർപ്പറേഷനുകളിൽ മൂന്നും വീതം വിജയവീഥി പഠനകേന്ദ്രങ്ങളാവും പദ്ധതി പൂർത്തീകരണ വേളയിൽ സംസ്‌ഥാനത്ത്‌ നിലവിൽ വരിക.

കോളേജുകൾ, സ്‌കൂളുകൾ, പാരലൽ കോളേജുകൾ, അക്ഷയ ഇ-കേന്ദ്രങ്ങൾ, വനിതാ സംഘങ്ങൾ, ഭിന്നശേഷി/ഭിന്നലിംഗ വിഭാഗങ്ങളിൽ പെടുന്ന വ്യക്തികൾ നടത്തുന്ന സ്‌ഥാപനങ്ങൾ, ട്രസ്റ്റുകൾക്ക് കീഴിലുള്ള സ്‌ഥാപനങ്ങൾ, പങ്കാളിത്ത സ്‌ഥാപനങ്ങൾ, വ്യക്തിഗത സ്‌ഥാപനങ്ങൾ എന്നിവയാണ് വിജയവീഥി പഠനകേന്ദ്രങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്.

നിലവിലുള്ള സ്‌ഥാപനങ്ങൾക്ക് പുറമെ, പുതിയതായി സ്‌ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകളിന്മേലുള്ള സൂക്ഷ്മ പരിശോധനകളുടേയും, നേരിട്ടുള്ള ഇൻസ്പെക്ഷന്റെയും അടിസ്‌ഥാനത്തിലാവും വിജയവീഥി പഠനകേന്ദ്രങ്ങൾക്ക് അനുമതി ലഭ്യമാവുക. ഓൺലൈൻ മുഖേനയും, തപാലിലൂടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ  സമർപ്പിക്കാം.

വനിതകൾ, ഭിന്നശേഷി/ഭിന്നലിംഗ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ, കോവിഡ് പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾ എന്നിവർക്ക് വിജയവീഥി കേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ മുൻഗണന ലഭിക്കും.

അപേക്ഷ ഫാറവും, വിശദ വിവരങ്ങളും www.rutronixonline.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ജനുവരി 25.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9567097833, 8301939306, 9446208822.

ഇ-മെയിൽ: pro.rutronix@kerala.gov.in

%d bloggers like this: