CRIME Kannur

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു ; മദ്ധ്യവയസ്കനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു..

img

പയ്യന്നൂർ :

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു . പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം . കോഴിക്കോട് സ്വദേശി ഗംഗാധരനാണ് ആക്രമിക്കപ്പെട്ടത് .

അക്രമികൾ കോഴിക്കോട് മുതൽ ട്രെയിനിലുണ്ടായിരുന്നതായി ഗംഗാധരൻ പറഞ്ഞു .

പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഗംഗാധരനെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . മുഖത്തും തലയിലും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു .

READ ALSO  സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം
%d bloggers like this: