Ernamkulam KERALA LIFE STYLE SOCIAL MEDIA Uncategorized

ഫെമിനത്തോൺ 2020-ന് ഔദ്യോഗിക പ്രഖ്യാപനമായി

എറണാകുളം: സത്രീകളുടെ, സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കാനിരിയ്ക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 -ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു.

കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

സത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം സ്വീകരിക്കപ്പെടണമെന്നും, മെയ് 17 ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനവേളയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പൂങ്കുഴലി ഐപിഎസ് പറഞ്ഞു.

READ ALSO  സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി

ഫെമിനത്തോൺ 2020-ൻ്റെ മുഖ്യസംഘാടകരായ പ്രയാണ ഇൻഫോ മീഡിയ സി.ഇ.ഒ ആർ. രാവൺ, നീൽ എന്റർടൈൻമെന്റ് സി.ഇ.ഒ പ്രിയദർശിനി ആർ മേനോൻ എന്നിവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സി.ജി. രാജഗോപാൽ, എൽദോ എന്നിവർ സംസാരിച്ചു.

www.feminathon.com എന്ന വെബ്സൈറ്റിൽ മാർച്ച് 20 മുതൽ റജിസ്ട്രർ ചെയ്യാം

%d bloggers like this: