ലോകം മൊത്തം ഒരു പന്തിന് പിന്നാലെ എന്നു പറഞ്ഞാൽ അതിൽ അത്ഭുതം ഒന്നുമില്ല. ലോകത്തിന്റെ കണ്ണുമൊത്തെ ഖത്തറിലേക്കാണ് കാലുകൾ വിസ്മയം തീർക്കുന്ന നിമിഷം കാണാനായി. അതെ എങ്ങും ലോക കപ്പ് ആവേശത്തിലാണ്. ഫുട്ബോൾ നെഞ്ചേറ്റി ലോകത്തിന്റെ വിവധഭാഗങ്ങളിൽ ആരാധകർ മതിമറന്ന് ആഘോഷിക്കുകയാണ്.
ദിവസങ്ങൾക്ക് മുന്നെ തന്നെ ആരാധകർ ആഘോഷം തുടങ്ങി. ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും ഫ്ലക്സും കട്ട് ഔട്ടും വെച്ച് പരസ്പരം വലിയ വാശിയിലാണ്… മലയാളികൾക്ക് ഫുട്ബോളിനോടുള്ള പ്രണയം ലോകം പ്രശസ്തമാണല്ലോ.. ഇത്തവയും അത് തെറ്റിച്ചില്ല. എന്നാൽ ഒരിക്കൽക്കൂടി മലയാളികൾ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്,സംഭവം എന്താണെന്നല്ലേ..വിശദമായി തന്നെ അറിയാം.
ലോക കപ്പ് തുടങ്ങിയാൽ വിവിധ ടീമുകൾ ആവേശത്തോടെ ടിവിക്ക് മുന്നിൽ ആയിരിക്കു. എന്നാൽ ആവേശം വാനോളമെത്തുമ്പോൾ ഒറ്റയ്ക്കിരുന്നു കാണാൻ എന്താണൊരു രസം. ആരാധകരൊക്കെ ഒരുമിച്ച് ഒരിടത്ത് ആണെങ്കിൽ കിടുവല്ലേ.. അതെ അതുകൊണ്ടാണ് ആരാധകർ ഇങ്ങനൊരു തീരുമാനം എടുത്തത്.
എല്ലാവർക്കും ലോക കപ്പ് ഒന്നിച്ചിരുന്ന് കാണണം. ആവശേത്തോടെ ബഹളമുണ്ടാക്കി സന്തോൽത്തോടെ കാണണം. പിന്നെ ഒറ്റ തീരുമാനമായിരുന്നു ഫുട്ബോൾ ഒന്നിച്ചിരുന്ന് കാണാൻ വീടും സ്ഥലവും വാങ്ങുക. അങ്ങനെ ആണ് അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും ഈ ആരാധകക്കൂട്ടം വാങ്ങിയത്. കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകരാണ് ഇതിന് പിന്നിൽ. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊിച്ചുകളഞ്ഞാലും ഒരിടം സ്‌പോര്‍ട്‌സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഇവരുടെ തീരുമാനം.
ലോകകപ്പ് കാണാന്‍ സ്ഥിരമായി ഒരു സ്ഥലം ഇല്ലാത്തത് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പക്ഷേ പൊതു സ്ഥലത്തുനിന്ന് കാണുമ്പോൾ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടാകുമല്ലോ. അധികം ശബ്ദം വെയ്ക്കാൻ പറ്റില്ല, ആവേശമൊക്കെ അടക്കി പിടിക്കേണ്ടി വരും അങ്ങനെയാണ് സ്വന്തമായി ഒരു ഇടം വേണമെന്ന ആലോചനയിൽ എത്തിയത്.
അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് തുടക്കം ആവുമ്പഴേക്കും അവർ ആ ആഗ്രഹം സ്വന്തമാക്കി. ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്നായി തീരുമാനം. അങ്ങനെയാണ് 17 പേര്‍ കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും ഫുട്‌ബോള്‍ ഭ്രാന്തിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്‌ട്രേഷന്‍ നടന്നത്.