BREAKING NEWS GENERAL KERALA OBITUARY

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു

img

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അലക്സ്, തങ്കച്ചൻ, അഗസ്റ്റിൻ എന്നിവരാണ് മരിച്ചത്.

ഇന്നുച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ആറുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്..

READ ALSO  സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്നോപാർക്കിൽ ‘എയ്സ്’
%d bloggers like this: