തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവിൽ 51 അക്ഷരദേവിമാർ ലോക ചരിത്രത്തിന്റെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൻ്റെ നാലു വശവും പ്രതിഷ്ഠിക്കപ്പെട്ടു. വിജയദശമി ദിനത്തിൽ പൗർണ്ണമികാവ് ദേവി ക്ഷേത്രത്തിൽ കേരളാ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ദർശനത്തിന് എത്തി. ലോകത്തുതന്നെ ആദ്യമായ 51 അക്ഷര ദേവിമാരെ ദർശിക്കാൻ ആയതും, അറിയാനായതും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരു തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൗർണ്ണമി കാവ് ദേവി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ഒൻപത് ദിവസമായി നടന്നു വരുന്ന ദേവി ഭാഗവത നവാഹ യജ്ഞം പൂർണ്ണമാകുന്നതിനോട നുബദ്ധിച്ച് നടന്ന ഗവർണ്ണറുടെ സന്ദർശനം ക്ഷേത്രത്തിലെ ഭക്തർക്കും നാടിനും അനുഭവ വേദ്യമായ അനു ഭൂതി പകർന്നു.
രാവിലെ അക്ഷര ആരംഭത്തിന് ധാരാളം കുരുന്നുകൾ എത്തിയിരുന്നു. ഭാഗവത ആചാര്യൻ ഡോ. പള്ളിക്കൽ സുനിൽ, ഡോ.ഉണ്ണികൃഷ്ണൻ നമ്പൂ തിരി, എന്നിവർ ചേർന്ന് കുട്ടികൾക്ക് വിദ്യാരംഭം കുറിച്ച.ക്ഷേത്രത്തിൽ എത്തിയ ഗവർണ്ണറെ എം.എസ് ഭുവനചന്ദ്രൻ പള്ളിക്കൽ സുനിൽ അഡ്വ: രാജീവ് രാജധാനി, കിളിമാനൂർ അജിത്ത് കുമാർ വെള്ളാർ സന്തോഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
പൗർണ്ണമിക്കാവ് ദേവി ക്ഷേത്രത്തിൽ ജാതി മത വിവേചനമില്ലാതെ വിജയദശമി ദിവസം കുഞ്ഞുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ എത്താം എന്നതും, ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നതും ഭാരത സംസ്കാരം ലോകത്തിനു നൽകുന്ന അറിവും സന്ദേശവുമാണ്.
