ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ബിജെപി ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ്, എന്നാൽ പുതുതായി പ്രവേശിച്ച ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുകയാണ്.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ആംആദ്മിയെ ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള പാതയിലാണ്. ചെറുതല്ലാത്ത ഈ നേട്ടത്തിനിടയിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ..” ഒരു ദേശീയ പാർട്ടിയായി മാറിയതിൽ, ആം ആദ്മി പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും രാജ്യത്തെ എല്ലാവർക്കും അഭിനന്ദനങ്ങൾ,” പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
എഎപിയുടെ മികച്ച പ്രകടനം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് ഒരു പ്രധാന വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് മുന്നോട്ട് വെയ്ക്കുന്നത്..കോൺഗ്രസും ബിജെപിയും പരമ്പരാഗത എതിരാളികളായിരുന്ന ഗുജറാത്തിൽ ആദ്യമായി ത്രികോണ പോരാട്ടമാക്കി മാറ്റാൻ എഎപി ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആവേശഭരിതരായ എഎപി തങ്ങളുടെ ക്ഷേമരാഷ്ട്രീയം ഗുജറാത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എഎപിയുടെ വരവ് വലിയ തളര്‍ച്ചയാണ് കോണ്‍ഗ്രസിനുണ്ടാക്കിയിരിക്കുന്നത്. 77 സീറ്റില്‍ നിന്ന് 16 സീറ്റിലേക്കാണ് കോണ്‍ഗ്രസ് ഒതുങ്ങിയത്. എന്നാല്‍, എ.എ.പി യുടെ പ്രകടനത്തില്ഡ ബിജെപിക്ക് ചെറുതല്ലാത്ത ആശങ്കയുണ്ട്. എഎപിയെ ചിത്രത്തിൽ നിന്ന് പൂർണമായും അവഗണിച്ച് ഒഴിവാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ബി.ജെ.പിയും-കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് പ്രധാനമന്ത്രിയും ബിജെപി നേതാക്കളുമെല്ലാം ആവര്‍ത്തിച്ച് പറഞ്ഞത് .
ആംആദ്മിയെ ഒഴിവാക്കാനായിരുന്നു. ആംആദ്മിയെ സംബന്ധിച്ച് ഈ നേട്ടം പുത്തൻ പ്രതീക്ഷയാണ്. ദേശീയതലത്തിൽ അടയാളപ്പെടുത്തൽ കൂടിയാണ് ആംആദ്മിക്ക് ഈ നേട്ടം.. പഞ്ചാബിലെ വിജയത്തോടെ ആംആദ്മിക്ക് ദേശീയതലത്തിലേക്ക് ഉയരാൻ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. കോൺഗ്രസിനെ അടിപറ്റിച്ചുകൊണ്ടായിരുന്നു… പഞ്ചാബിൽ എഎപി അധികാരം നേടയിത്.
ഈ ആത്മവിശ്വസത്തിലായിരുന്നു ഗുജറാത്തിലും മത്സരത്തിന് ഒരുങ്ങിയത്. ആംആദ്മിയുടെ പദ്ധതികൾ കൃത്യമായി നടക്കുന്ന കാഴ്ചകൾ ആണ് ഇപ്പോൾ കാണുന്നത്. ബിജെപിക്കും കോൺഗ്രസിനും ഒരുപേലെ വെല്ലുവിളിയുയർത്താൻ ആംആദ്മിക്ക് സാധിക്കുന്നകാഴ്ചയാണ് കാണുന്നത്.