അയാൾ ഇനി ഈ തണലിൽ

Differently abled FEATURE SPECIAL REPORTER

സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ഒരു പ്രതിഷേധവുമില്ലാതെ അയാൾ കൂടെ വന്നു, വാഹനത്തിൽ കയറി
പേര് ദേവരാജൻ
ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു പുഞ്ചിരി മാത്രം. ഒരു നാടിനെ ആകമാനം ഭയത്തിലാഴ്ത്തിയ ആ അപരിചിതൻ, രാത്രികളിലെ നിഴൽ രൂപം , മാനസിക വെല്ലുവിളി നേരിടുന്ന അന്യ സംസ്ഥാക്കാരനായ ഒരു സാധു മനുഷ്യജീവിയായിരുന്നു.

 

താടിയും മുടിയും വളർന്ന് ദുർഗ്ഗന്ധം വമിക്കുന്ന അവസ്ഥയിൽ ഏഴംകുളം പുതുമല തേപ്പുപാറ കൊടുമൺ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഇയാൾ നാട്ടുകാരിൽ ഭയാശങ്കക്ക് കാരണമായിരുന്നു.

കോവിഡ് വ്യാപന ഭീതിയാവാം ദിവസങ്ങളായി പട്ടിണിയിലായ ഇയാൾക്ക് ആഹാരം കൊടുക്കാനും ആരും തയ്യാറാകാതിരുന്നത്.
അക്രമിയോ ക്രിമിലോ എന്ന കാര്യത്തിലും ഏവരും ഭയചികതരായിരുന്നു.
എന്നാൽ സഹജീവിയുടെ ദുരിതാവസ്ഥ മനസിലാക്കി ജോലി സംബന്ധമായി പുതുമലയിൽ താമസമാക്കിയ പൂതങ്കര സ്വദേശി രാജേഷ് വിവരം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ ഫോണിൽ അറിയിക്കുകയും
മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പ്രവർത്തകരായ നിഖിൽ, ദിലീപ്, അനീഷ് ബെൻ എന്നിവർ സ്ഥലത്തെത്തി ഇയാളെ ഏറ്റെടുക്കുകയുമായിരുന്നു.
അജ്ഞാതനായ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാൻ കഴിയുന്നവർ 04734299900 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്ന് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ അറിയിച്ചു.

img