കനിവ്; ഒരു കൈത്താങ്ങ്

ലോകം മുഴുവൻ ഭീതിവിതച്ചു നോവൽ കോവിഡ് 19 , കൊറോണ വൈറസ് . രാജ്യം lock down പ്രഖ്യാപിച്ച്പ്പോൾ ജൂലൈ അവസാനം തുടങ്ങാൻ ഇരുന്ന പുതിയസിനിമ ഷൂട്ടിങ് മാറ്റിവച്ചു . ഇനി എന്നു തുടങ്ങും എന്നുപോലും അറിയില്ല . വെറുതെ വീട്ടിൽ ഇരുന്ന ഈ സാഹചര്യത്തിൽ പുല്ലുപിടിച്ചു കിടന്ന പറമ്പിൽ ഒരു പച്ചക്കറിതോട്ടം ആക്കിയാലോ എന്നു തീരുമാനിച്ചു . പിറ്റേ ദിവസം മുതൽ പുല്ലുവെട്ടി തുടങ്ങി ശീലമില്ലാത്ത കാര്യം അല്ലെ ബോഡി pain തുടങ്ങി കാര്യമാക്കിയില്ല . പുല്ലുവെട്ടു തുടർന്നു . വാരം മാടി , വെണ്ട , വഴുതനങ്ങ , കാന്താരി , ചീര വിത്തിട്ടു , ഇപ്പോൾ എല്ലാം മുളച്ചു തൈ വലുതായി തുടങ്ങി . ഈ സമയത്തു എന്റെ സുഹൃത്തുക്കൾ ലിജു , വിനോദ് പറവൂർ എന്നെ വിളിച്ചു . ഒരു കാര്യം ഉണ്ട് എറണാകുളം വരാൻ പറ്റുമോ എന്ന് ചോദിച്ചു . കാര്യം തിരക്കിയപ്പോൾ lock down തുടങ്ങി മൂന്നാം ദിവസം എറണാകുളം മാർക്കറ്റിൽ പോയപ്പോൾ ഒരാൾ വെസ്റ്റ് ബിന്നിൽ നിന്നും ഫുഡ് എടുത്തുകഴിക്കുന്നത് ലിജുവിന്റെ ശ്രദ്ധയിൽ പെട്ടു അതു കണ്ടീട്ടു സഹിക്കാൻ കഴിഞ്ഞില്ല. ആരും നമ്മുടെ കണ്മുന്നിൽ വിശന്നിരിക്കരുത് പൊളിച്ചേട്ടാ, അതാ എന്നെ വിളിച്ചത് . അങ്ങനെ *കനിവ് ഒരു കൈത്താങ്ങ്എന്ന പേരിൽ തെരുവിൽ കിടക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി 150 പേർക്ക് ഭക്ഷണം കൊടുത്തുതുടങ്ങി അതിപ്പോൾ 750 പേർക്ക് വരെ ദിവസവും കൊടുക്കാൻകഴിയുന്നു . പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായവും കിട്ടി . ദിവസവും 150 പൊതിച്ചോറ് ഫെഫ്കയിൽ നിന്നും തന്നു . ഇതിനുള്ള തുക ഞങ്ങൾ സിനിമ സുഹൃത്തുക്കൾ ചേർന്ന് ആണ് എടുത്തത് . പക്ഷെ വേദന തോന്നിയ രണ്ടു കാര്യങ്ങൾ ഉണ്ടായി അഥിതി തൊഴിലാളികൾ കറി മാത്രം എടുത്തു ചോറു വേസ്റ്റിൽ കളഞ്ഞു . കടവന്ത്ര ഡ്യൂട്ടിക്ക് നില്കുന്ന പോലീസുകാരാണ് ശ്രദ്ധയിൽ പെടുത്തിയത് , രണ്ടാമത് ഞങ്ങൾ ആരും തന്നെ ഫോട്ടോ എടുക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തില്ല ,പക്ഷെ ഞങ്ങളുടെ പ്രവർത്തനം കണ്ട അമൃത tv ഒരു പ്രോഗ്രാമായി ന്യൂസ് ചെയ്തു . അതു സിനിമയിൽ ഉള്ള ഒരു നാരങ്ങമിട്ടായി പോലും ആർക്കും വാങ്ങികൊടുക്കാൻ കഴിയാത്ത മൂന്നുപേർ (ഒരാൾ അസിസ്റ്റന്റ് ഡയറക്ടർ , രണ്ടു പേർ ജൂനിയർ ആർട്ടിസ്റ്റ് ) അമൃത tv ചെയ്ത വാർത്തക്ക് എതിരെ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ടിക് ടോക് ചെയ്യുകയും ചെയ്തു . ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഇവരാണ് നാടിന്റെ ശാപം . ഏപ്രിൽ 23 വരെ ഭക്ഷണം കൊടുത്തു 23 ആം തിയതി എന്റെ സഹോദരന് ഹാർട്ട് അറ്റാക്ക് വന്നത് മൂലം പിന്നീട് തുടർന്ന് കൊടുക്കാൻ കഴിഞ്ഞില്ല. അരമണിക്കൂർ വൈകിയെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു . ഒരുപക്ഷേ നമുക്കുവേണ്ടി പ്രാർത്തിക്കാൻ ഒരുപാട് പേർ ഉണ്ട് ,
അതുകൊണ്ടു മാത്രം ആണ് രക്ഷപ്പെട്ടത് എന്നു വിശ്വസിക്കുന്നു . ഈ മഹാമാരിക്ക് ഒരു അറുതിവരും വരെ നമുക്ക് കരുതലോടെ ഇരിക്കാം .നമ്മുടെ സഹജീവികളോട് നമുക്ക് കരുകാണിക്കാം . 2018 ലെയും 2019ലെയും പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും . നമുക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന മന്ത്രിമാർ , MLA മാർ , സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ,ഡോക്ടർമാർ , മാലാഖമാർ, പോലീസ് ഉദ്യോഗസ്ഥർ , സന്നദ്ധപ്രവർത്തകർ , കൊറോണ ഡ്യൂട്ടിക്കായി നിയമിതരായ മറ്റു ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർക്കും ഒരു സംവിധായകൻ എന്ന നിലയിൽ പ്രത്യേകിച്ചു * കനിവ് ഒരു കൂട്ടായ്മയിലെ എല്ലാ സുഹൃത്തുക്കളുടെ പേരിലും ഞാൻ നന്ദിഅറിയിക്കുന്നു

പോളി വടക്കൻ