വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, വരണ്ടമുടിയും; സംരക്ഷണം നല്‍കാം

ചൂടുള്ള കാലാവസ്ഥയും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളും നിങ്ങളുടെ മുടിയുടെ ഏറ്റവും പുറം പാളിയായ ക്യൂട്ടിക്കിളിനെ നശിപ്പിക്കും. തലയുടെ പുറംതൊലി പരുക്കനാകുകയും ഈര്‍പ്പം ആകര്‍ഷിക്കാന്‍ അത് വീര്‍ക്കുകയും ചെയ്യും. ഇത് മുടി പൊട്ടലിന് കാരണമാകുന്നു. അമിതമായ ഈര്‍പ്പവും വിയര്‍പ്പും നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകും. അതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.

തൊപ്പികളും സ്‌കാര്‍ഫുകളും ഉപയോഗിക്കുക

സൂര്യന്‍ നിങ്ങളുടെ മുടി വരണ്ടതാക്കും. സൂര്യാഘാതത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ വെയിലിലിറങ്ങുമ്പോള്‍ ഒരു തൊപ്പി ധരിക്കുക. തൊപ്പി ധരിക്കുന്നതിന് മുമ്പ് നിങ്ങളുടെ തലമുടി ഒരു സില്‍ക്ക് സ്‌കാര്‍ഫില്‍ പൊതിയാന്‍ ശ്രദ്ധിക്കുക. തൊപ്പിയല്ലെങ്കില്‍ ഒരു സ്‌കാര്‍ഫും ഉപയോഗിക്കാം. ഇതുവഴി നിങ്ങളുടെ മുടിക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ കഴിയും.

മുടി കഴുകുന്ന പതിവ് തിരുത്തുക

വേനല്‍ക്കാലം ചൂടും ഈര്‍പ്പവും നിങ്ങളുടെ മുടി ഇടയ്ക്കിടെ കഴുകാന്‍ പ്രേരിപ്പിക്കും. പക്ഷേ, അമിതമായ ഷാംപൂ ഉപയോഗം നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുന്നതിലൂടെ മുടി കൂടുതല്‍ വരണ്ടതാക്കും. നിങ്ങള്‍ക്ക് ആഴ്ചയില്‍ 2-3 തവണ കണ്ടീഷനിംഗ് ക്ലെന്‍സറുകള്‍ ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത്.

മുടി ട്രിം ചെയ്യുക

നിങ്ങളുടെ മുടിയുടെ അറ്റം പിളരാതിരിക്കാന്‍ മുടി ട്രിം ചെയ്യുന്നത് നല്ലതാണ്. ട്രിം ചെയ്യുന്നത് നിങ്ങളുടെ മുടി നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു. വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി വേഗത്തില്‍ വളരുന്നു, കാരണം ഈ സമയത്ത് മിക്ക ഇഴകളും വളര്‍ച്ചാ ഘട്ടത്തിലായിരിക്കും.

വെള്ളം കുടിക്കുക

നിങ്ങളുടെ മുടിക്ക് വേണ്ട പരിചരണങ്ങള്‍ നിങ്ങള്‍ നല്‍കുന്നുണ്ടാകും. എന്നാല്‍ അതിന്റെയെല്ലാം ആദ്യ പടി മുടിക്ക് ജലാംശം നല്‍കുക എന്നതാണ്. നിങ്ങളുടെ മുടിയിഴകള്‍ക്ക് ജലാംശം നല്‍കുന്നതിനായി വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക.

മുടി കെട്ടിവയ്ക്കുക

സൂര്യപ്രകാശം പരിമിതപ്പെടുത്താനും വിയര്‍പ്പ് ഒഴിവാക്കാനുമായി നിങ്ങളുടെ മുടി കെട്ടിവയ്ക്കുക. അപ്ഡോകള്‍, ബ്രെയ്ഡുകള്‍, പോണിടെയിലുകള്‍, ബണ്‍സ് അല്ലെങ്കില്‍ ട്വിസ്റ്റുകള്‍ തുടങ്ങിയ ഹെയര്‍സ്‌റ്റൈലുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. ഈ ഹെയര്‍സ്‌റ്റൈലുകള്‍ നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതും തടയുന്നു.

ഹീറ്റ് ടൂളുകള്‍ ഒഴിവാക്കുക

വേനല്‍ക്കാലത്ത് നിങ്ങള്‍ ബ്ലോ ഡ്രയറുകള്‍, സ്ട്രെയ്റ്റനറുകള്‍, കേളറുകള്‍ എന്നിവ പോലുള്ള ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം കുറയ്ക്കുക. ഇത് മുടിക്ക് അധിക ചൂട് നല്‍കുകയും നിങ്ങളുടെ മുടിയെ നശിപ്പിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് കൂടുതലായി പ്രകൃതിദത്ത ഹെയര്‍സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ഓയില്‍ മസാജ്

വെളിച്ചെണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള എണ്ണകള്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മുടിക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യും. ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള അവശ്യ എണ്ണയും ഇവയ്‌ക്കൊപ്പം അല്‍പം ചേര്‍ക്കാം.

കണ്ടീഷനിംഗ്

വേനല്‍ക്കാലത്ത് മുടി വരണ്ടതും കനംകുറഞ്ഞതും പൊട്ടുന്നതുമായിത്തീരുന്നു, നിങ്ങളുടെ മുടിയില്‍ പതിവായി വെയില്‍ തട്ടുന്നുവെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഡീപ് കണ്ടീഷനിംഗ് ചികിത്സകള്‍ നിങ്ങളുടെ മുടിയില്‍ ജലാംശം നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായിക്കും. എന്നാല്‍ നിങ്ങള്‍ അവ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുക.