വിശപ്പ്‌ ഇനി ദൂരെ

Covid19 HEALTH KERALA Kollam ആരോഗ്യം.

കൈത്താങ്ങായി കൊല്ലം കോർപ്പറേഷൻ

കൊല്ലം : കോവിഡ് കാലത്ത് സാന്ത്വനമായി കൊല്ലം കോർപ്പറേഷൻ. ഒരാളുപോലും വിശന്നിരിക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ കൂടുതൽ പേരിലേക്ക് അന്നം എത്തിക്കാനായി കോർപ്പറേഷൻ പരിധിയിൽ രണ്ട് സാമൂഹിക അടുക്കളകൾ തുറന്നു.

 

കൊല്ലം കോര്‍പ്പറേഷന് കീഴിലെ അയത്തിൽ
എ ആർ എം ആഡിറ്റോറിയത്തിൽ ആരംഭിച്ച അടുക്കള വഴി വടക്കേവിള, ഇരവിപുരം സോണലുകളിലും കിളികൊല്ലൂർ സോണലിലെ കോയിക്കൽ,പാൽകുളങ്ങര,കോളേജ് ഡിവിഷൻ,കിളികൊല്ലൂർ ഡിവിഷൻ മേഖലകളിലെ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാകും. കോര്‍പ്പറേഷന് കീഴിലെ കുരീപ്പുഴ ഗവ.യു.പി.സ്‌കൂളില്‍ ആരംഭിച്ച സമൂഹ അടുക്കള വഴി തൃക്കടവൂര്‍, ശക്തികുളങ്ങര സോണലുകളിലും തേവള്ളി ഹെല്‍ത്ത് ഡിവിഷനിലുമുള്ള ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. കോർപ്പറേഷൻ പരിധിയിലെ കോവിഡ് ബാധിതരായ മുഴുവൻ വീടുകളിലും മൂന്നു നേരവും ഭക്ഷണം എത്തിക്കും.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍
img