HEALTH Idukki LOCAL NEWS PRD News

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് സെന്റര്‍, കോവിഡ് -19 ഐ സി യു , കോവിഡ് പരിശോധനാ ലാബ്, പുതിയ ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡ് , കാത്തിരിപ്പു കേന്ദ്രം, മോര്‍ച്ചറി നവീകരണം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

ഡീന്‍ കുര്യാക്കോസ് എം.പി, കോവിഡ് പരിശോധനാ ലാബും റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഡയാലിസിസ് യൂണിറ്റും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ബ്ലഡ് സെന്ററും നാടമുറിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

ഉദ്ഘാടനത്തില്‍ പങ്കെടുത്തു കൊണ്ട് മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ സ്വാഗതമാശംസിച്ചു. ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഇ. എസ്. ബിജിമോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് വട്ടപ്പാറ, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ ജോയി വര്‍ഗീസ്, സണ്ണി ഇല്ലിക്കല്‍, പി.എം. അസീസ്, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, ഡി എം ഒ ഡോ.എന്‍.പ്രിയ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രവികുമാര്‍ എസ്.എന്‍, ഡി.പി.എം.ഡോ.സുജിത്ത് സുകുമാരന്‍, ആര്‍ എം ഒ ഡോ.അരുണ്‍.എസ്, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ കെ.കെ.ജയചന്ദ്രന്‍ , അനില്‍ കൂവപ്ലാക്കല്‍, പി.കെ.ജയന്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

READ ALSO  ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19

%d bloggers like this: