Announcements Covid19 HEALTH KERALA

നിർമ്മാണ തൊഴിലാളികൾക്ക് അടിയന്തിരമായി വാക്സിനേഷൻ നൽകണം : കെ കെ എൻ ടി സി

img

കൊച്ചി: തൊഴിൽ ദാതാവില്ലാതെ തൊഴിൽ ലഭ്യത അനുസരിച്ച് നിരവധി തൊഴിലിടങ്ങളിൽ മാറി മാറി ജോലി ചെയ്യുവാൻ വിധിക്കപ്പെട്ട നിർമ്മാണ തൊഴിലാളികൾക്കും കുടുംബത്തിനും അടിയന്തിരമായി
കൊവിഡ് വാക്‌സിനേഷൻ നൽകണമെന്ന് കെ കെ എൻ ടി സി സംസ്ഥാന പ്രസിഡന്റ്‌ കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.

ആസ്യാം പ്രേംസി സർവകലാശാലയുടെ സ്റ്റേറ്റ് ഓഫ് വർക്കിംഗ്‌ ഇന്ത്യ 2021 കോവിഡ് 19ന്റെ റിപ്പോർട്ടിൽ ഒരു വർഷത്തിനിടെ 23 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടതായി പറയുന്നു.
ഇതിൽ ഭൂരിപക്ഷവും നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ്. അവർ അനാരോഗ്യത്തിന്റെയും സാമ്പത്തിക ദുരിതത്തിന്റെയും ഇരട്ട പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
ഈ മേഖലകളിൽ തൊഴിൽ ഉറപ്പ് പദ്ധതി നടപ്പിലാക്കുകയും ആഹാരവും ജന്യ ഭക്ഷ്യ ധാന്യങ്ങളും മിനിമം വേതനവും അടിയന്തിരമായി അനുവദിക്കണമെന്നും തമ്പി കണ്ണാടൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

നിർമ്മാണ മേഖലയിൽ കോവിഡ് വൈറസ് അമിതമായി വ്യാപിക്കുകയും മരണ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ മേഖലകളിൽ ആശ്വാസമേകുന്നതിനും ബോധവൽക്കരിക്കുന്നതിനും വേണ്ടി നടത്തിയ കെ കെ എൻ ടി സി സംസ്ഥാന കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എൻ എൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, എം എം രാജു, ജെസ്സി ഡേവിസ്, കെ ഡി ഫെലിക്സ്, സാംസൺ അറക്കൽ, കാസർഗോഡ് കുഞ്ഞിരാമൻ, എൻ വേണുഗോപാലൻ മാസ്റ്റർ, ജോർജ് പൂച്ചാലിൽ, കെ രാഘവൻ, ടി പി ചന്ദ്രൻ,
എ കെ ഗോപാലൻ, തോമസ് മാസ്റ്റർ, വക്കച്ചൻ തുരുത്തിയിൽ ജോൺസൺ പുന്നമൂട്ടിൽ, കെ വിജയൻ, ടി ശശി,
പി സജീവ്, അത്താഴമംഗലം വിദ്യാധരൻ എന്നിവർ സംസാരിച്ചു.