കൊല്ലം : കൊട്ടാരക്കര സംസ്ഥാനത്തെ അങ്കണവാടികൾ കേന്ദ്രീകരിച്ച് ആശ്വാസ് എന്ന പേരിൽ സൗജന്യ കൗൺസിലിംഗ് പദ്ധതിയുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം.
പരിപാടിയുടെ
സംസ്ഥാനതല ഉത്ഘാടനം കൊല്ലം കൊട്ടാരക്കരയിൽ നടന്നു.
കുട്ടികളും സ്കൂൾ കുട്ടികളും കൗമാരക്കാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അംഗൻവാടികൾ കേന്ദ്രീകരിച്ച് സൗജന്യ കൗൺസിലിംഗിലൂടെ പരിഹാരം തേടാൻ അവസരം ഒരുക്കുന്ന പദ്ധതിക്കാണ് ചൈൽഡ് പ്രൊട്ടക്റ്റ് ടീം തുടക്കം കുറിച്ചിരിക്കുന്നത്.
സർക്കാരിന്റെ
ഐ സി ഡി എസ്
പദ്ധതിയുമായി സഹകരിച്ചാണ് കൗൺസിലിംഗ്.
സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെട്ടിക്കവല അഡീഷണൽ
ഐ സി ഡി എസ്
പ്രോജക്റ്റ് മൈലം പഞ്ചായത്ത് പെരുംകുളം 28 ആം നമ്പർ അംഗൻവാടിയിൽ പെരുംകുളം
വാർഡ് മെമ്പർ ജി.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി. നാഥ് നിർവഹിച്ചു. ചൈൽഡ് പൊട്ടക്റ്റ് ടീം സംസ്ഥാന പി.ആർ.ഒ ബേബി. കെ. ഫിലിപ്പോസ് ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ വെട്ടിക്കവല അഡീഷണൽ സി.ഡി.പി.ഒ ജയകുമാരി മുഖ്യാഥിതി ആയിരുന്നു.
ചൈൽഡ് പൊട്ടക്റ്റ് ടീം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷിബു റാവുത്തർ, ഷെർമി സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം
ഒ.ബിന്ദു, സ്കൂൾ കൗൺസിലർ ആര്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ ആശ്വാസ് കോർഡിനേറ്റർ അഞ്ജന സിജു സ്വാഗതവും അംഗനവാടി ടീച്ചർ എ. കെ.ഷൈനി നന്ദിയും രേഖപ്പെടുത്തി.