Covid19 FEATURE HEALTH KERALA

മഹാമാരിയിൽ പെയ്തൊഴിയാതെ “ഇവർ “

img

കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃകയാകുന്നു എസ്.എൻ.ഡി.പി യോഗം ചങ്ങാനാശ്ശേരി യൂണിയന്റെ ശ്രീ നാരായണ ധർമ്മഭടസംഘം.

 

അനാചാരങ്ങളും ജാതി വിവേചനവും അരങ്ങു തകർത്ത കാലത്ത് അതിനെ പ്രതിരോധിക്കുവാൻ തൃശ്ശൂർ പെരിങ്ങോട്ടുകര കനോലി കായലിന്റെ തീരത്ത് പിന്നീട് ഗുരുദേവ പിൻഗാമിയായി മാറാൻ അനുഗ്രഹം സിദ്ധിച്ച ബോധാനന്ദ സ്വാമികൾ ചുറുചുറുക്കുള്ള യുവാക്കളെ ചേർത്തു ആരംഭിച്ച പ്രസ്ഥാനമായിരുന്നു “ധർമ്മഭടസംഘം,”

ഇന്ന് കോവിഡ് എന്ന മഹാമാരി സംഹാര താണ്ഡവമാടുന്ന ഈ കാലത്ത് അതിനെതിരെ ജീവന്മരണ പോരാട്ടം നടത്തുവാൻ സന്നദ്ധരായ ചെറുപ്പക്കാരെ ചേർത്ത് ധർമ്മഭട സംഘം രൂ പീകരിക്കുവാൻ മുൻകൈ എടുത്ത ചങ്ങാനാശ്ശേരി യൂണിയൻ കൗണ്സിലിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകരിച്ച ” ധർമ്മഭട സംഘം” കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്ത രീതിയിൽ മുന്നേറുകയാണ്.

ധർമ്മഭടസംഘം രൂപീകരിച്ചു രണ്ടു ആഴ്ച്ചക്കുള്ളിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ പത്തോളം മൃതദേഹങ്ങളാണ് അവരുടെ ബന്ധുക്കൾ പോലും ഭയന്ന് മാറി നിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ അഭാവത്തിൽ മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി യൂണിയന്റെ ധർമ്മഭട സംഘത്തിന്റെ നേതൃത്വത്തിൽ, സംസ്കരിച്ചത്. കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കുവാൻ തയ്യാറാക്കിയിരിക്കുന്നത് തുരുത്തി, പറാൽ, തൃക്കൊടിത്താനം ശാഖായോഗം വക ശ്മശാനങ്ങളാണ്. ഇതിനു പുറമേ
ശാഖാ യൂണിയൻ തല പ്രവർത്തകർ ഉൾപ്പെടുന്ന 100 അംഗ ധർമ്മഭട സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ രോഗികളെ ആശുപത്രികളിൽ എത്തിക്കുക, അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുക , മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിച്ചു കൊടുക്കുക എന്നീ പ്രവർത്തനങ്ങളും നടക്കുന്നു. താലൂക്ക് യൂണിയൻ്റെ 59 ശാഖകളിലും കൊവിഡ് രോഗികൾക്ക് സഹായമെത്തിക്കുവാൻ ധർമ്മട സംഘത്തിൻ്റെ യൂണിറ്റുകൾ ഉണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ കോവിഡ് സെൽ യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ധർമ്മഭട സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്, P P E കിറ്റുകൾ , മറ്റ്‌ അണുനശീകരണ സാധനങ്ങൾ എന്നിവ പലരും സംഭാവനയായി നൽകിവരുന്നു എന്നത് ഈ സാഹചര്യത്തിൽ ഇതുപോലെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുന്നു.

ചങ്ങാനാശ്ശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, പ്രസിഡൻറ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡൻ്റ് പി. എം ചന്ദ്രൻ, യൂണിയൻ കൗൺസിൽ ആംഗങ്ങൾ, യൂത്ത്‌ മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ, വൈദീക യോഗം യൂണിയൻ ഭാരവാഹികൾ,സൈബർ സേന ഭാരവാഹികൾ ധർമ്മഭട സംഘംപ്രവർത്തകരായ സുരേഷ് പെരുന്ന. മനോജ് ഗുരുകുലം, രതീഷ് പാത്താമുട്ടം, സരുൺ ചേകവർ,അയ്യപ്പൻ പാത്താമുട്ടം, സന്തോഷ് ചങ്ങനാശ്ശേരി, വൈശാഖ് പറാൽ, കണ്ണൻ അല്ലിമംഗലം, സച്ചിൻ ചേകവർ, പ്രദീഷ് ഇത്തിത്താനം,രജിത്ത് രാജ്, ആനന്തു പറാൽ, ദിലീപ് ശാന്തി, ജിജു തൃക്കൊടിത്താനം, മനു കുമരങ്കരി, രാജേഷ്, സുജിത്ത് കുമരംകരി
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധർമ്മഭട സംഘത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.കൂടാതെ വിവിധ ശാഖകളിലെ 60-ലധികം യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്
സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാ