BREAKING NEWS CENTRALGOVERNMENT Covid19 Exclusive HEALTH

ഇന്ത്യയുടെ ആരോഗ്യസംവിധാനം ദീർഘവീക്ഷണമുള്ള കോൺഗ്രസ്‌ ഭരണ നേട്ടം

img

മുംബൈ: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാ ഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള ഭരണാധികാരികൾ കഴിഞ്ഞ 70 വര്‍ഷത്തിനിടെ പടുത്തുയര്‍ത്തിയ ആരോഗ്യസംവിധാനമാണ് ഇന്ത്യ ഇപ്പോള്‍ ഇത്രയെങ്കിലും രക്ഷപ്പെട്ടുപോകുന്നതിനു കാരണമെന്ന് ശിവസേന.

 

ശിവസേന മുഖപത്രമായ
സാമനയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്

കോടിക്കണക്കിന് രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും ചെറിയ അയല്‍രാജ്യങ്ങള്‍ പോലും ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.

നേപ്പാള്‍, മ്യാന്മര്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ പോലും ‘ആത്മനിര്‍ഭര്‍’ ഇന്ത്യയ്ക്ക് വൈദ്യസഹായം എത്തിച്ചുവെന്നും പരിഹാസരൂപേണ പറയുന്നു

നേരത്തെ, പാകിസ്താന്‍, റുവാണ്ട, കോംഗോ പോലുള്ള രാജ്യങ്ങളാണ് ഇവരില്‍ നിന്ന് സഹായം തേടിയിരുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാരിന്റെ വികലമായ നയം ഇത്രയും ദുരിതപൂര്‍ണമാക്കി.

നെഹ്‌റു- ഗാന്ധി കുടുംബങ്ങള്‍ ഇട്ട ആരോഗ്യ അടിത്തറയാണ് ഇന്ത്യ രക്ഷപ്പെട്ടു നിൽക്കുന്നതിനു കാരണമെന്നതിൽ സംശയമില്ലെന്നും ശിവസേന വ്യക്തമാക്കുന്നു.