
വാക്കുകൾ കൊണ്ട് പറഞ്ഞാൽ വിശ്വസനീയമല്ലാത്തതും, അനുുഭവത്താൽ വിശ്വസിക്കേ്ണ്ടി വരുന്നതുമായ ഒരു അത്ഭുത ശാസ്ത്ര ശാഖയാണ് നിഗൂഢ ശാസ്ത്രം.നിഗൂഢ ശാസ്ത്രത്തിന്റെ അനന്ത സാധ്യതകളും, അതിശയോക്തി ജനിപ്പിക്കുന്ന പ്രകടനങ്ങളും, സെമിനാറുകളും പ്രഭാഷണ പരമ്പരകളും, ഉൾക്കൊള്ളിച്ചുകൊണ്ട് ഡിസംബറിൽ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ദ്രിയം 2019 ന്റെ സംഘാടക സമിതി രൂപീകരിച്ചു.
ഇന്ന് എപ്രിൽ 4 ന് വ്യാഴാഴ്ച ട്റിവാൻഡ്രം ഹോട്ടലിൽ വച്ച് Dr സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമി ശ്രീപരമേശ്വര ബ്രഹ്മാനന്ദ ഉത്ഘാടനം ചെയ്തു.
സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരി, സൂര്യ പീഠമഠാധിപതി സുരേന്ദ്ര മഹാരാജ്, BFHRബിജിലി, സുനിൽ ബാബു വൈദ്യർ, ശ്രീഹരികുമാർ കാലടി, ഉമേഷ് കൃഷ്ണൻ, ഗോപകുമാർ നേമം, രവീന്ദ്രൻ പുത്തൂർ, ബിബിൻ ദാസ് കുറുപ്പത്താട്ടിൽ, സാം വാടാനപ്പിള്ളി, ശ്രീ M S ഭുവനചന്ദ്രൻ, ശ്രീ ചെങ്കൽ ശ്രീകുമാർ, ശ്രീ അനുരൂപ് ഹിന്ദു ദേവസ്വം തുടങ്ങി ആധ്യാത്മ, ജ്യോതിഷ, വാസ്തു ശാസ്ത്ര, യോഗികൾ, സിദ്ധന്മാർ, നാട്ടുവൈദ്യന്മാർ, യോഗാചാര്യന്മാർ, എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയ്ക്ക് രൂപം നൽകി..