NATIONAL

ഐ.എൻ എസ് വിക്രമാദിത്യയിൽ തീപിടിത്തം ; നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

img

കാർവാർ :

ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്.വിക്രമാദിത്യകർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേയ്ക്ക് കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെ തീപിടിത്തം .

നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു . ലഫ്റ്റനന്റ് കമാൻഡർ ഡി എസ് ചൗഹാനാണ് കൊല്ലപ്പെട്ടത് .തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പുക ശ്വസിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീഴുകയായിരുന്നു .ഉടൻ തന്നെ കാർവാറിലെ നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

കപ്പലിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .

2014 ജനുവരിയിലാണ് റഷ്യയിൽ നിന്ന് 2.3 ബില്യൺ യു.എസ് ഡോളറിന് വിമാനവാഹിനിക്കപ്പൽ വാങ്ങിയത് . 20 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലിന് 284 മീറ്ററാണ് നീളം . 40,000 ടൺ ഭാരവുമുണ്ട് .

%d bloggers like this: