ഏഴിൽ ഒരാളാണോ.

Covid19 HEALTH KERALA Palakkad ആരോഗ്യം.

ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ നിർബന്ധം

പാലക്കാട് : കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒരു വീട്ടിൽ ഏഴിൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ അതിലൊരാൾ കോവിഡ് ബാധിതനായാൽ നിർബന്ധമായും ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈനിൽ അല്ലെങ്കിൽ ഡൊമിസൈൽ കെയർ സെന്ററിൽ പ്രവേശിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

ഹോം ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ വീടുകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം.

പാലക്കാട് മാർക്കറ്റിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കുന്നതിന് മേലാമുറി മാർക്കറ്റിൽ ഗീതം ബേക്കറിക്ക് എതിർവശത്ത് അടഞ്ഞുകിടക്കുന്ന
പേ & പാർക്ക് തുറക്കുന്നതിനും മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്താൻ പാലക്കാട് നഗരസഭാ സെക്രട്ടറിക്ക് യോഗത്തിൽ നിർദേശം നൽകി. കൂടാതെ മാർക്കറ്റിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തുമുള്ള പോക്കറ്റ് റോഡുകൾ അടയ്ക്കുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ .വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹ്റലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവർ പങ്കെടുത്തു.

img