ജനതാദൾ യുണൈറ്റഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി ടി അബ്ദുൽ സമദ് മലപ്പച്ചേരി മലബാർ വയോജന പുനരധിവാസ കേന്ദ്രം സന്ദർശിച്ചു

കാഞ്ഞങ്ങാട് :; ജനതാദൾ യുണൈറ്റഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി ടി അബ്ദുൽ സമദ് മലപ്പച്ചേരി മലബാർ വയോജന പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. രോഗികൾക്ക് മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ല വേദന പങ്ക് വെച്ചു ട്രസ്റ്റ് ചെയർമാൻ ചാക്കോ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 130 ഓളം അന്തേവാസികൾ ഇവിടെ ഉണ്ട് മാനസിക രോഗികളാണ് കൂടുതലും.സ്ഥാപനം നടത്തി വരുന്ന ചാക്കോ സ്ഥാനാർഥിയെ സ്വീകരിച്ചു.സ്ഥപനത്തിലെ രോഗികൾക്ക് മരുന്നിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞു സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വേണ്ട കാര്യത്തിൽ സഹായം നൽകാം എന്ന് സ്ഥാനാർഥി അറിയിച്ചു.
ജനതാദൾ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ കക്കോടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സികെ നാസർ കാഞ്ഞങ്ങാട് കൺവീനർ ശിവദാസ് നമ്പ്യാർ ഇരിയ കൃഷ്ണൻ ഉണ്ണി സന്തോഷ് ഇരിയ മനോജ് കടപ്പുറം തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു.