രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിടുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര എട്ടു സംസ്ഥാനങ്ങള്‍ പിന്നിട്ട് 2833 കിലോമീറ്റര്‍ താണ്ടി രാജസ്ഥാനിലെത്തി. കോണ്‍ഗ്രസിനെ സംബന്ധിച്ച് യാത്ര വിസ്മയകരമായ ഓളമുണ്ടാക്കിയെന്നത് സത്യമാണ്. യാത്ര അതിന്റെ അവസാനലാപ്പിലെത്തുമ്പോള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റൊരു സംസ്ഥാനംഭരണം കൂടി കൂട്ടിച്ചേര്‍ക്കാനായതിന്റെ ആശ്വാസമുണ്ട് കോൺഗ്രസിന്. ഒപ്പം ഗുജറാത്തിലെ ദയനീയ പരാജയത്തിന്റെ കയ്പ്പും അവിടെ എ.എ.പി വേരുറപ്പിച്ചതിന്റെ വെല്ലുവിളിയുമുണ്ട്.
ഗുജറാത്ത് നൽകുന്ന മുന്നറിയിപ്പ്
1995 മുതല്‍ 2022 വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുജറാത്തില്‍ കൃത്യമായ മേല്‍വിലാസമുണ്ടായിരുന്നു. ബി.ജെ.പി തുടര്‍ച്ചയായി ഭരണത്തുടര്‍ച്ചയുണ്ടാക്കുമ്പോഴും കട്ടക്ക് നിന്ന് വെല്ലുവിളിയുയര്‍ത്തിയവര്‍. ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 149 സീറ്റെന്ന റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തവര്‍. പക്ഷെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസ് മാത്രമല്ല. സ്വന്തം റെക്കോര്‍ഡിനൊപ്പം ഗുജറാത്തില്‍ കോണ്‍ഗ്രസ് നേടിയിരുന്ന ചരിത്ര റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിച്ച ബിജെപി കൂടിയാണ്. അഞ്ചുസീറ്റില്‍ മാത്രമാണ് ഗുജറാത്തില്‍ എ.എ.പിക്ക് വിജയിക്കാനായതെങ്കിലും അവിടെ 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമാവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് കാണാതെ പോവരുത്. ഈ മണ്ഡലങ്ങളില്‍ എ.എ.പി-ക്ക് കിട്ടിയ വോട്ടിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി-കോണ്‍ഗ്രസിനെ തോല്‍പിച്ചത്.
മഹാസഖ്യം വേണം പക്ഷെ ആര് നയിക്കും
മോദിക്കും ബിജെപിക്കുമെതിരേ മഹാസഖ്യം വേണമെന്ന് വാദിക്കുമ്പോഴും ദേശീയ തലത്തില്‍ നേതാക്കളുടെ ഏകോപനമില്ലായ്മയാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. ബംഗാളില്‍ നിന്ന് മമതാബാനര്‍ജി, ബിഹാറില്‍ നിന്ന് നിതീഷ്‌കുമാര്‍, ഡല്‍ഹിയില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍, തെലങ്കാനയില്‍ കെ.സി.ആര്‍ എന്നിവരെല്ലാം ഭാവി പ്രധാനമന്ത്രി പദം സ്വപ്‌നംകാണുന്നവരാണ്. ഇവരെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോവാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും അതത്ര എളുപ്പമാവുകയുമില്ല. മോദിക്കെതിരേ രാഹുല്‍ ഒരു പരാജയപ്പെട്ട മോഡലാണെന്നും രാജ്യവ്യാപകമായി മഹാസഖ്യത്തിന്റെ ആവശ്യമില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായം. ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രം മഹാസഖ്യം മതിയെന്നാണ് മമതയുടെ നിലപാട്. പാര്‍ട്ടി നേതാക്കളേയും മന്ത്രിമാരേയും വരിഞ്ഞുമുറുക്കിയ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്കിടെ പ്രതിപക്ഷത്തിന്റെ പൊതുനേതാവ് എന്ന തരത്തില്‍ ഉയര്‍ന്ന് വരാന്‍ മമതയ്ക്ക് സാധിക്കില്ല. മറ്റ് നേതാക്കളെ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ താല്‍പര്യപ്പെടുന്നില്ല.
പ്രധാനമന്ത്രിയാവാനില്ലെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞത്. ബിഹാറിലെ കുര്‍ഹാനി സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞദിവസമാണ് മഹാസഖ്യം പിന്തുണച്ച ജെ.ഡി.യുവിന്റെ മനോജ് കുശ്വാഹ ബിജെപി സ്ഥാനാര്‍ഥി കേദാര്‍ഗുപതയ്‌ക്കെതിരേ പരാജയപ്പെട്ടത്. നേരത്തെ ആര്‍.ജെ.ഡിയുടെ കൈവശമായിരുന്നു മണ്ഡലം. ഉപതിരഞ്ഞെടുപ്പാണെങ്കിലും ഈ തോല്‍വി മഹാസഖ്യത്തിന് ഉള്‍ക്കാഴ്ച നല്‍കുന്നത്. സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ അത്ര ശക്തമല്ലെന്ന കൃത്യമായ സൂചനയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. ഈ പരാജയത്തിന് ശേഷമാണ് 2025-ലെ മഹാസഖ്യത്തെ ഉള്‍ക്കാഴ്ച നല്‍കുന്നത്. സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ അത്ര ശക്തമല്ലെന്ന കൃത്യമായ സൂചനയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. ഈ പരാജയത്തിന് ശേഷമാണ് 2025-ലെ മഹാസഖ്യത്തെ തേജസ്വി നയിക്കുമെന്ന പ്രസ്താവന നിതീഷ്‌കുമാര്‍ നടത്തിയത്. ലയനം നടന്നാല്‍ നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുമാവും തുടര്‍ന്നുള്ള പ്രചാരണങ്ങള്‍. അങ്ങനെയാവാവുമ്പോള്‍ ആകെയുള്ള ബിഹാറിലെ 40 ലോക്‌സഭാ സീറ്റില്‍ 30 പിടിച്ചെടുക്കാനാവുമെന്നാണ് നിതീഷ് കണക്കുകൂട്ടുന്നത്.
ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഗുജറാത്തിലും സാന്നിധ്യമുറപ്പിച്ച് ദേശീയപദവി നേടിയ ആം ആദ്മിയും അരവിന്ദ് കെജരിവാളും പ്രധാനമന്ത്രി പദവും മഹാസഖ്യത്തിന്റെ നേതൃസ്ഥാനവും സ്വപ്‌നംകാണുന്നവരിലുണ്ട്. ഇതിനിടെയാണ് മഹാസഖ്യം ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ലാപ്പിലെത്തുന്നത്. മഹിളായാത്രയ്ക്കായി പ്രിയങ്കയും ഒരുങ്ങുന്നത്.