കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

തിരുവനന്തപുരം: കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍ ആരോപിച്ചു . അതിവേഗ പുരോഗതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തെ യു ഡി എഫ് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കെ റെയില്‍ അതിവേഗ റെയില്‍പാത പരിസ്ഥിതിയ്ക്ക്‌ വന്‍ ദോഷം ചെയ്യുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന്‌ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ്‌ യുഡിഎഫ്‌ ഉപസമിതിയുടെ കണ്ടെത്തല്‍.അതെസമയം സ്ഥലം കണ്ടെത്തിയാല്‍ അല്ലേ സാമൂഹിക ആഘാത പഠനം നടത്താന്‍ കഴിയൂവെന്ന് വിജയരാഘവന്‍ പറഞ്ഞു.