കാളിയൻ കോളനിയിൽ സാധാരണക്കാർ താരങ്ങളായി

സിനിമയെന്തെന്ന് കേട്ടുകേൾവി മാത്രമുള്ള കുറേപ്പേർ ഒരു സിനിമയിലഭിനയിച്ചാൽ എങ്ങനെയിരിക്കും? സത്യത്തിൽ സംഭവിച്ചത് അങ്ങനെതന്നെ.

ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലുള്ള കുറേപ്പേർ ഒറ്റ ദിവസം കൊണ്ടാണ് നടീനടന്മാരായത്. ഷൂട്ടിംഗ് കാണാൻ വന്നവർ വരെ ടീസർ സോങ്ങിൽ അഭിനയിച്ചു.

കാളിയൻ കോളനി എന്ന ഹ്രസ്വചിത്രത്തിലാണ് ഈ അസാധാരണ ചിത്രീകരണം സംഭവിച്ചത്.

ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന എന്നിവയൊക്കെ നിർവ്വഹിച്ചിരിക്കുന്നത് ശബരിയാണ്. ഒന്നുമറിയാത്തവർ ‍ഒരു ചലച്ചിത്രത്തിൻ്റെ ഭാഗമായാലെങ്ങനെയാവും എന്ന പരീക്ഷണമാണ് തൻ്റെ കാളിയൻ കോളനി എന്നാണ് ശബരിയുടെ വാക്കുകൾ.

ശബരിയുടെ തന്നെ വരികളും സംഗീതവുമാണ് ചിന്നപ്പയലെ എന്ന തമിഴ് ഗാനത്തിൻ്റേത്. അതിനെ പ്രോഗ്രാം ചെയ്തത് സംഗീതസംവിധായകനായ അനീഷ് കെ ചന്ദ്രനാണ്.

ഗാനരംഗനിർമ്മാതാവ് ബനീതയും ചിത്രീകരണം ആകാശ് കുഞ്ഞുമോനുമാണ്.

ടീസർ മോഡ് സീനുകളാണ് പാട്ടിലുള്ളത്. ചിത്രം റിലീസാകുമ്പോൾ ഇതാവില്ല, പാട്ടിലെ സീനുകൾ. ചിത്രത്തിൽ ഈ ഗാനം കൂടാതെ മറ്റു രണ്ടു ഗാനങ്ങൾ കൂടിയുണ്ട്.