കാഞ്ഞങ്ങാട് സുന്ദരിയാകുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ
നഗര സൗന്ദര്യ വൽകരണത്തിന്റെ ഭാഗമായി ‘കാഞ്ഞങ്ങാട്ടുകാർ ഫേസ്ബുക് പേജി’ന്റെ ആഭിമുഖ്യത്തിൽ അലങ്കാരച്ചെടികൾ വെച്ചുപിടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനകർമ്മം നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ സലാം പുതിയകോട്ട 100-ൽ പരം ചെടികൾ പദ്ധതിക്കുവേണ്ടി സൗജന്യമായി നൽകി.

 

പരിപാടി വിജയപ്രദമാക്കാൻ സഹായിച്ച യുവജനക്ഷേമബോർഡ് മുനിസിപ്പൽ കോഡിനേറ്റർ ശിവചന്ദ്രൻ കാർത്തിയോടും ‘കാഞ്ഞങ്ങാട്ടുകാർ ഫെയ്സ്ബുക്ക് പേജിൻ്റെ മുഴുവൻ അംഗങ്ങളോടും ഭാരവാഹികൾ നന്ദി അറിയിച്ചു.