കർണ്ണാടക മദ്യം പിടികൂടി

CRIME KERALA Thrissur

തൃശൂർ : മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ഇരിപ്പാക്കുളം ദേശത്ത് വിളവിൽ പുത്തൻ വീട്ടിൽ അബ്ദുൽ സലാം മകൻ 39 വയസ്സുള്ള ആസാദിനെ 3 ലിറ്റർ കർണ്ണാടക മദ്യവുമായി തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും തൃശൂർ ദിവാൻജി മൂല ജംഗ്ഷൻ ഭാഗത്ത് വച്ചു കസ്റ്റഡിയിൽ എടുത്തു.

 

ഇയാൾ ബാംഗ്ലൂർ ട്രിവാൻഡ്രം ഐലന്റ് എക്സ്പ്രസ്സ്‌ ട്രെയിനിൽ കടത്തികൊണ്ട് വന്ന മദ്യമാണ് പിടി കൂടിയത്.
സ്ഥിരമായി മദ്യക്കടത്തിനു ആസാദ്‌ ട്രെയിൻ മാർഗം ഉപയോഗിച്ചിരുന്നു എന്ന് എക്സൈസ് പോലീസ് പറഞ്ഞു.
ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ കൂടിയായ പ്രതിയെ റിമാൻഡ് ചെയ്തു.

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി
img