പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ്; വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷ സെസ്

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.  ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

മദ്യത്തിന് സാമൂഹിക സുരക്ഷാ സെസും ഏർപ്പെടുത്തി. 500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നത്. 400 കോടി രൂപ ഇതിലൂടെ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രധാന പ്രഖ്യാപനങ്ങൾ
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.

തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും.

കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.

സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കടമെടുപ്പ് പരിധി കുറച്ചു

കേരളം കടക്കെണിയിലല്ല, കേരളത്തിന്റെ വായ്പാ നയത്തിൽ മാറ്റമില്ല

കൂടുതൽ വായ്പയെടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.

യുവാക്കൾക്ക് നാട്ടിൽ തൊഴിൽകേന്ദ്രങ്ങൾ നൽകാൻ ശ്രമം

തനതുവരുമാനം വർധിച്ചു. ഈ വർഷം 85,000 കോടി രൂപയാകും

ടെക്നോ പാർക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും , കാർഷിക സ്റ്റാർട്ടപ്പുകൾക്ക് മെയ്‌ക് ഇൻ കേരള പദ്ധതി

ബയോസയൻസ് പാർക്കിന് 15 കോടി, ഗ്രഫീൻ ഉത്പാദനത്തിന് 10 കോടി

സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടി

മെയ്ക് ഇൻ കേരളയ്ക്ക് 1000 കോടി . മികച്ച പദ്ധതികൾ ഏറ്റെടുക്കാൻ 100 കോടി

കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളിൽ ടൂറിസം വികസനം

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡെ ഹോമിനായി 10 കോടി

സംസ്ഥാനത്ത് 66000 അതിദരിദ്ര കുടുംബങ്ങൾ. തദ്ദേശസ്ഥാപനങ്ങൾക്ക് 50 കോടി

വിമാന യാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിയുടെ കോർപ് സ് ഫണ്ട്.

വന്യ ജീവി ആക്രമണം തടയുന്നതിന് 50 കോടി . നഷ്ടപരിഹാരത്തിനടക്കം പദ്ധതികൾ

കാർഷിക കർമസേനയ്ക്ക് 8 കോടി, വിള ഇൻഷുറൻസിന് 30 കോടി

കൃഷിക്കായി 971 കോടി. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 ആക്കി. നെൽകൃഷിക്ക് വികസനത്തിന് 95 കോടി.

പച്ചക്കറിക്ക് 93.45 കോടി, ഫലവർഗകൃഷിക്ക് 18 കോടി

തീരദേശ വികസനത്തിന് 110 കോടി , തീരസംരക്ഷണ പദ്ധതികൾക്ക് 10 കോടി

മത്സ്യമേഖലയ്ക്ക് 321 കോടി, ഫിഷറീസ് ഇന്നവേഷൻ പദ്ധതിക്ക് 1 കോടി, മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി

ഊർജമേഖലയ്ക്ക് 1158 കോടി. അനെർട്ടിന് 49 കോടി

സഹകരണ മേഖലയ്ക്ക് 140 കോടി. കിൻഫ്രക്ക് 333 കോടി

ബിപിഎൽ സൗജന്യ ഇൻറർനെറ്റ് സേവനം 2 കോടി. കെ ഫോണിന് 100 കോടി

വിവരസാങ്കേതിക വിദ്യാമേഖലയ്ക്ക് 559 കോടി. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 46 കോടി

റോഡ് വികസനത്തിന് 184 കോടി, റെയിൽവേ സുരക്ഷയ്ക്ക് 12 കോടി . ശബരിമല വിമാനത്താവള വികസനത്തിന് 2.1 കോടി.

ദേശീയപാത ഉൾപ്പെടെ റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി . ജില്ലാ റോഡുകൾക്ക് 288 കോടി

ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി

പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിന് ആറുകോടി , കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ 5.5 കോടി രൂപ

ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി, ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ 2 കോടി

കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ധനമന്ത്രി

രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു

വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി

ശമ്പളം -പെൻഷൻ എന്നിവയ്ക്കായി 71,393 കോടി നീക്കിവെച്ചു

നേത്രരോഗത്തിന് നേർക്കാഴ്ച പദ്ധതിക്കായി 50 കോടി

തദ്ദേശ പദ്ധതി വിഹിതം കൂട്ടി, 8828 കോടി വകയിരുത്തി. ശുചിത്വ മിഷന് 25 കോടി

കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയ്ക്ക് 200 കോടി

പെട്രോ-കെമിക്കല്‍ വ്യവസായത്തിന് 44 കോടി, സംസ്ഥാന പാതകള്‍ വികസിപ്പിക്കാന്‍ 75 കോടി രൂപ

ഗ്രാമവികസനത്തിന് 6294.04 കോടി, സ്റ്റാര്‍ട്ട്അപ്പ് മിഷന് 90.52 കോടി

ആരോഗ്യ മേഖലയ്ക്ക് 2828 കോടി രൂപ, മെഡിക്കല്‍ കോളേജ് വികസനത്തിന് 237.27 കോടി. ആയുര്‍വേദ കോളേജുകള്‍ക്ക് 20.15 കോടി

ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റും. ഇതിനായി 30 കോടി രൂപ , കാരുണ്യ പദ്ധതിക്കായി 574.5 കോടി

എകെജി മ്യൂസിയത്തിന് 6 കോടി രൂപ.കാപ്പാട് മ്യൂസിയം 10 കോടി. കൊല്ലം തങ്കശേരി മ്യൂസിയം 10 കോടി, ബിനാലെയ്ക്ക് 2 കോടി രൂപ

ആര്‍സിസിക്ക് 81 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി.

തലശ്ശേരി ജനറല്‍ ആസ്പത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി . പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി

പേ വിഷത്തിനെതിരെ കേരള വാക്‌സിന്‍. ഇതിനായി 5 കോടി രൂപ

പട്ടികജാതി കുടംബങ്ങളുടെ വീട് നിര്‍മാണത്തിന് 180 കോടി

കാര്‍ നികുതി കൂട്ടി. 5 ലക്ഷം വരെ 1% നികുതി. 5 മുതല്‍ 15 ലക്ഷം വരെ 2% നികുതി

ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി, ഫ്‌ളാറ്റുകളുടെ മുദ്രവില കൂട്ടി

കുട്ടികളിലെ പ്രമേഹരോഗ പ്രതിരോധത്തിനുള്ള മിഠായി പദ്ധതി. ഇതിനായി 3.8 കോടി രൂപ വകയിരുത്തി

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗ ബോധവത്ക്കരണം പദ്ധതിക്ക് 10 കോടി

മദ്യത്തിന് അധിക സെസ്‌. സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി

ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു.