എൻജിനിയറിങ് പ്രവേശനം: നവംബർ 30 വരെ നീട്ടി……

ന്യൂഡൽഹി: കേരളത്തിലെ എൻജിനിയറിങ് പ്രവേശനത്തിനുള്ള സമയം നവംബർ 30 വരെ സുപ്രീംകോടതി നീട്ടിനൽകി. സംസ്ഥാനസർക്കാരിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒക്ടോബർ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാനതീയതി. എന്നാൽ ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. പ്രവേശനതീയതി നീട്ടിക്കിട്ടിയാൽ കൂടുതൽ വിദ്യാർഥികൾക്ക് അവസരമാകുമെന്ന് സ്റ്റാൻഡിങ് കോൺസെൽ സി.കെ. ശശി അറിയിച്ചതിനെത്തുടർന്നാണ് നടപടി…