കേരള ജനകീയ കൂട്ടായ്മ ധർണ്ണ നടത്തുന്നു

എറണാകുളം : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എറണാകുളം റിസർവ്വ് ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഘോഡാ പട്ടേൽ ലക്ഷദീപ് സന്ദർശിക്കുന്ന ജൂലൈ 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം റിസർവ്വ് ബാങ്കിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

കേരള ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ അനു ചാക്കോയുടെ അദ്ധ്യക്ഷത്തമായിൽ നടക്കുന്ന ധർണ്ണ കേരള ജനകീയ കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ്. പി.കെ.ഷംസുദ്ധീൻ ചെയ്യും.

ഹൈബി ഈഡൻ, എം.പി, അഡ്വക്കേറ്റ്: വി.കെ.ബീരാൻ, പ്രൊഫസർ. അരവിന്ദാക്ഷൻ, പി.സി.ചാക്കോ (NCP സംസ്ഥാന അദ്ധ്യക്ഷൻ), സഖാവ്. പി. രാജു (CPI എറണാകുളം ജില്ലാ സെക്രട്ടറി), ജോൺ ഫെർണാണ്ടസ് (CPIM സെക്രട്ടേറിയേറ്റ് മെമ്പർ), ജെ. സുധാകരൻ IAS (BSP സംസ്ഥാന പ്രസിഡന്റ്), ടി.പി.അബ്ദുൽ അസീസ് (NCP എറണാകുളം ജില്ലാ പ്രസിഡന്റ്), ഫാദർ. പോൾ തേലക്കാട്ട്, വി.എച്ച്.അലിയാർ മൗലവി (ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ), പി.പി.കോയ കൽപ്പേനി (സേവ് ലക്ഷദ്വീപ് ഫോറം),
കോമളം കോയ (SLF കോർഡിനേറ്റർ), മുഹമ്മദ്‌ അൽത്താഫ് ഹുസൈൻ (ആന്ത്രോത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ്), കുമ്പളം രവി ജനതാദൾ (S) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി), കെ.എം.അബ്ദുൽ മജീദ് (മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്), K.M.A ജലീൽ (INL എറണാകുളം ജില്ലാ സെക്രട്ടറി), ജ്യോതിബസ് പറവൂർ (വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്), ജമാൽ കുഞ്ഞുണ്ണിക്കര (PDP എറണാകുളം ജില്ലാ സെക്രട്ടറി), ബിജു തേറാട്ടിൽ (RJD എറണാകുളം ജില്ലാ പ്രസിഡന്റ്), ജോർജ് സ്റ്റീഫൻ (RSP എറണാകുളം ജില്ലാ സെക്രട്ടറി), അഡ്വക്കേറ്റ്. തുഷാർ നിർമൽ സാരഥി (മനുഷ്യാവകാശ പ്രസ്ഥാനം), വി.എം.ഫൈസൽ (SDPI എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി), അഡ്വക്കറ്റ്. മധുസൂദനൻ, കെ.കെ.ഇബ്രാഹിം കുട്ടി (INTUC എറണാകുളം ജില്ലാ പ്രസിഡന്റ്), പുരുഷൻ ഏലൂർ (പരിസ്ഥിതി പ്രവർത്തകർ), ചാർളി പോൾ (ജനസേവ ശിശുഭവൻ), അഡ്വക്കറ്റ്. മിനി (എം.എൽ.പി.ഐ റെഡ് ഫ്ലാഗ്), ഫ്രാൻസിസ് കളത്തുങ്കൽ (മൂലമ്പിള്ളി ആക്ഷ്ൻ കൗൺസിൽ), ഹാഷിം ചേന്ദംപിള്ളി (ദേശീയ പാത സംരക്ഷണ സമിതി, കൺവീനർ), കെ.ഡി.ഹരിദാസ് (ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി), ഹാജി. ഹൈദ്രോസ്, കരോത്തുകുഴി (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, എറണാകുളം ജില്ലാ പ്രസിഡന്റ്), ജയഘോഷ്‌ (ചെയർമാൻ, പുതുവൈപ്പ് LPG ടെർമിനൽ വിരുദ്ധ സമരസമിതി), അഖിലേഷ് ഗുരു വിലാസ് (സംവിധായകൻ)
തുടങ്ങി വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കും.