CRIME Kottayam

കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴി ; കൊലപാതക വിവരം ഷാനു വിളിച്ച് പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത്..

img

തിരുവനന്തപുരം :

കെവിന്‍ കൊലപാതകക്കേസില്‍ സാക്ഷിയുടെ നിര്‍ണായക മൊഴി . കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത് .

നീനുവിന്റെ പിതാവ് ചാക്കോയുടെ സുഹൃത്ത് ലിജോയാണ് മൊഴി നല്‍കിയത് . സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഷാനു കെവിന്റെ കൊലപാതകവിവരം തന്നെ അറിയിച്ചതായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത് .

അതേ സമയം കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിന്റെ ഭാര്യ നീനു ചാക്കോയും ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തുന്നുണ്ട് .കേസിലെ അഞ്ചാം സാക്ഷിയാണ് നീനു .

കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അനീഷിന് ചാക്കോയെ തിരിച്ചറിയാനായിരുന്നില്ല . അതിനാല്‍ തന്നെ കേസില്‍ നീനുവിന്റെ മൊഴി നിര്‍ണായകമാണ് .

2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം . പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ് .

പത്തു പേരടങ്ങുന്ന സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു . കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചാണ് കെവിനുമായി സംഘം കടന്നത് . പിന്നീട് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു .

%d bloggers like this: