Announcements GENERAL HEALTH ആരോഗ്യം.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായം

img

കൊച്ചി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി സഹായം വാഗ്ദാനം ചെയ്യുന്നു.

നിർദ്ധനരും നിരാലംബരുമായ അർബുദരോഗികൾക്ക് സ്നേഹത്തണൽ പദ്ധതിയിലൂടെ സൗജന്യചികിത്സ നൽകിവരുന്ന സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ കാരുണ്യഹസ്തങ്ങളുടെ സഹായത്താൽ നിരവധി ജീവനുകളാണ് സുരക്ഷിതമായത്.

ഇപ്പോൾ എം.ബി.ആർ. ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാസഹായത്തിന് ആശുപത്രി മുന്നിട്ടിറങ്ങുന്നത്.

യൂറോളജി വിഭാഗത്തിലെ ഡോ. ആർ. വിജയൻ, ഡോ. കരൻജ്. എസ്. വേണുഗോപാൽ, നെഫ്രോളജിസ്റ്റ് ഡോ. അബ്ദുൾ റഷീദ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

അർഹതയുള്ളവരെ തെരഞ്ഞെടുക്കാൻ ഫെബ്രുവരി 27-നകം രേഖകൾ സഹിതം ആശുപത്രിയുമായി ബന്ധപ്പെടണം.

വിശദവിവരങ്ങൾക്ക് 9446501369, 0484 2887800 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

%d bloggers like this: