CRIME

പിഞ്ചു കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍

img

ചെന്നൈ :

പിഞ്ചു കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍ . ചെന്നെയിലെ രാസിപുരം സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അമുദ , ഭര്‍ത്താവ് രവിചന്ദ്രന്‍ എന്നിവരെയാണ് നാമക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത് .

സംഘത്തിലെ പ്രധാനിയായ അമുദ മുപ്പത് വര്‍ഷത്തോളം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു . ഏഴ് വര്‍ഷം മുന്‍പ് ഇവര്‍ ജോലിയില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു .

അമുദയും ഇടപാടുകാരും തമ്മിലുള്ള ഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കുഞ്ഞുങ്ങളെ കടത്തുന്ന സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുന്നത് .

READ ALSO  സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത് .

ആണ്‍ കുഞ്ഞാണെങ്കില്‍ 4 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയും പെണ്‍ കുഞ്ഞാണെങ്കില്‍ 2.70 ലക്ഷം മുതല്‍ 3 ലക്ഷം വരെയും പ്രതിഫലം വാങ്ങിയാണ് കുഞ്ഞുങ്ങളെ കൈമാറുന്നത് . കൂടാതെ ജനന സര്‍ട്ടിഫിക്കറ്റിനു 70,000 രൂപ വേറെയും വാങ്ങും . അമുദയുടെ വീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൈമാറിയിരുന്നത് .

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായാണ് ഫോണ്‍ സംഭാഷണത്തിലുടെ വ്യക്തമാകുന്നത് .

ഇവര്‍ക്ക് എങ്ങനെയാണ് കുട്ടികളെ ലഭിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല . ദരിദ്രരായ മാതാപിതാക്കളെ ചൂഷണം ചെയ്ത് ചെറിയ വിലയ്ക്ക് കുട്ടികളെ വാങ്ങി ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് സംശയിക്കുന്നത് . സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി .

%d bloggers like this: