കൊച്ചിയുടെ താരങ്ങൾ

സിനിമാലോകം ഒരു അഭിനിവേശമായി കൊണ്ടുനടന്നവർ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇന്നും ആ മനോഭാവത്തിനു മാറ്റമില്ല. സാഹചര്യങ്ങളും ആളുകളും മാത്രമേ മാറുന്നുള്ളൂ.

ഒരു കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്നു. എന്നാലിന്ന് മലയാള സിനിമയെന്നാൽ കൊച്ചിയാണ്. താരങ്ങളും താരങ്ങളാകാൻ മോഹിക്കുന്നവരും ഒരു പാട് ഇഷ്ടപ്പെടുന്ന കൊച്ചി.

സിനിമാമോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിയവരും പൊലിഞ്ഞുപോയവരും ഏറെയാണ്.

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ പ്രതീക്ഷകളും നിരാശകളും നർമ്മത്തിൽ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ് മാപ്പിളപ്പറമ്പിൽ ഫിലിംസിൻ്റെ ബാനറിൽ എം.ജി. സജു നിർമ്മിക്കുകയും എൻ.എൻ. ബൈജു സംവിധാനം നിർവ്വഹിക്കുകയും ചെയ്ത ‘കൊച്ചിയുടെ താരങ്ങൾ’.

കൊച്ചിയിലും ഹരിപ്പാടും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം റിലീസിങ്ങിനു തയ്യാറാവുകയാണ്. ദേവന്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, മധു പട്ടത്താനം, രമേശ് വലിയശാല, ഹരീന്ദ്രനാഥ് മുൻഷി, അംബികാ മോഹന്‍, കനകലത, സീമാ ജി. നായര്‍, സാജു കൊടിയന്‍, ആദിത്യന്‍ആദിദേവ്, വിവേക് ഹരി, ഡോ. സുബ്രു, ഭാമ അരുണ്‍, ഗാത്രി വിജയ് തുടങ്ങിയ താരനിര ചിത്രത്തിൽ വേഷമിടുന്നു.

കഥ, തിരക്കഥ യതീഷ്ശിവൻ, സംഗീതം സജി മംഗലത്ത്,
ഗാനരചന ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന,
ഗായകർ എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീർ. പ്രോജക്ട് ഡിസൈനര്‍ മധുപട്ടത്താനം
പ്രൊഡക്ഷന്‍ മാനേജര്‍ പങ്കജാക്ഷന്‍ കായംകുളം.
വസ്ത്രാലങ്കാരം വസന്തകുമാര്‍
കലാസംവിധാനം സുമോദ് കോലഞ്ചേരി.
മേക്കപ്പ് സുരേഷ് മാവേലിക്കര.
സഹസംവിധാനം സജേഷ് ജവഹർ, കവിതാ വിശ്വനാഥ്,
സുശാന്ത് എം സുന്ദരന്‍. പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ. ഛായാഗ്രഹണം ആര്‍. ജയേഷ്.