Pathanamthitta POLITICS

ശബരിമല വിഷയം സി.പി.എമ്മിന് എതിരായില്ല , ബി.ജെ.പി യ്ക്ക് വോട്ട് വർദ്ധിക്കും ; കോടിയേരി.

img

തിരുവനന്തപുരം :

ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായം സി.പി.എമ്മിനൊപ്പം തന്നെ നിന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .

ശബരിമല വിഷയം സി.പി.എമ്മിന് എതിരായിട്ടില്ല . ഇക്കാര്യം ബി.ജെ.പി അടക്കമുള്ള പാർട്ടികൾക്ക് മനസ്സിലായിട്ടുണ്ട് .

ഇത്തവണ ബി.ജെ.പിയ്ക്ക് വോട്ട് വർദ്ധിക്കും . അത്തരത്തിലുള്ള വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിച്ചേർന്നിരിക്കുന്നത് .

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ ഭിന്നിക്കപ്പെട്ടു . എൻ.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത് .

എന്തൊക്കെ അട്ടിമറി നടന്നാലും 18 സീറ്റുകൾ കേരളത്തിൽ ഇത്തവണ സി.പി.എം നേടാൻ സാദ്ധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു .

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

എല്ലാ മുന്നണികളും പരമാവധി അവരുടെ വോട്ടർമാരെ കൊണ്ട് വോട്ട് ചെയ്യിച്ചതാണ് പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണമെന്നും കോടിയേരി പറഞ്ഞു .

%d bloggers like this: