റൺവേയിൽ ഉരഞ്ഞ്‌ തകരാർ; കോഴിക്കോട്‌ – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കി

തിരുവനന്തപുരം : കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനം എൻജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്‌ ഇറക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. രാവിലെ 9.45നാണ് വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് തൊട്ട് പിന്നാലെ എൻജിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ദ്ദേശം നല്‍കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എയര്‍ ഇന്ത്യയുടെ IX 385 വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.