Award GENERAL KERALA POLITICS

ക്ഷേമനിധി ബോർഡിൽ നിർത്തി വച്ച നടപടികൾ പുനരാരംഭിക്കും

img

കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ പുതിയ രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടു മുതൽ പുനരാരംഭിക്കും.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിർമ്മാണ തൊഴിലാളി മേഖലയിൽ ഏഴു ലക്ഷത്തിൽപരം തൊഴിലാളികൾക്ക് എഴുപത് കോടിയിൽപരം രൂപ ഇതിനോടകം വിതരണം നടത്തി. കോവിഡ് രോഗം ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുമെന്നും ഇതിനുള്ള സർക്കാർ അനുമതി ലഭ്യമാക്കുമെന്നും പത്രസമ്മേളനത്തിലൂടെ ചെയർമാൻ വ്യക്തമാക്കി.

കൂടാതെ കോവിഡ് മൂലം മരണമടഞ്ഞ നിർമ്മാണ തൊഴിലാളികൾക്ക് നിലവിലുള്ള മരണാനന്തര അനുകൂല്യങ്ങൾക്ക് പുറമെ 10000 രൂപ അടിയന്തിരമായി വിതരണം ചെയ്യും.

തൊഴിലാളികളുടെ ആശ്രിതർക്ക് നൽകി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം നൽകാൻ കഴിഞ്ഞിട്ടില്ല. വിതരണത്തിനു വന്നിട്ടുള്ള ഈ കാലതാമസം വേഗത്തിൽ തന്നെ പരിഹരിക്കും.

പെൻഷൻകാർക്കുള്ള മസ്റ്ററിങ്ങ് സർക്കാർ തീരുമാനത്തിനു വിധേയമായി ആരംഭിക്കും.

അതിഥി തൊഴിലാളി ബീഹാറി ദമ്പതികളുടെ മകളായ പായൽ കുമാരി എം ജി സർവ്വകലാശാലയുടെ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിൽ ബോർഡ് ഉപഹാരം നൽകി ആദരിച്ചു.

പത്രസമ്മേളനത്തിൽ ചെയർമാൻ വി. ശശികുമാർ, ബോർഡ് അംഗങ്ങളായ കെ.പി.തമ്പി കണ്ണാടൻ, സി.പി.മുരളി, ഇ.ദിവാകരൻ, മണ്ണാറം രാമചന്ദ്രൻ, പി. നാഗരത്നം, സെക്രട്ടറി കെ.എം സുനിൽ എന്നിവർ പങ്കെടുത്തു.