Alappuzha BREAKING NEWS KERALA OBITUARY

കുറത്തിയാടാൻ പ്രദീപ് അന്തരിച്ചു

img

ദി കേരള ഓൺലൈൻ ചീഫ് എഡിറ്ററും, കവിയും, പീജിയൻസ് മീഡിയ നെറ്റ്‌വർക്കിന്റെ പാർട്ണറുമായ കുറത്തിയാടാൻ പ്രദീപ് ഇന്ന് (16-01-2021, ശനിയാഴ്ച ) വൈകീട്ട് ഓച്ചിറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

ദേശീയപാത 66 ൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്തെ ട്രാഫിക് സിഗ്നലിൽ രാത്രി കുറത്തിയാടാൻ  സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് പിന്നിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണകാരണം. അപകട ശേഷം പ്രദീപിനെ തൊട്ടടുത്തുള്ള പരബ്രഹ്മം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുജനങ്ങൾക്ക് വിട്ടു നൽകും.

READ ALSO  കൊവിഡ് മരണം സംസ്കാരം ധർമ്മഭട സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു.
%d bloggers like this: