കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് – നോമിനേഷനുകൾ ക്ഷണിക്കുന്നു

CINEMA KERALA SOCIAL MEDIA

പീജിയൻസ് മീഡിയ നെറ്റ് വർക്ക് 2020 – 21 ലെ ഹ്രസ്വ ചിത്രങ്ങൾക്കായുള്ള കുറത്തിയാടൻ പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു.

കവി, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, തുടങ്ങിയ മേഖലകളിലെ ബഹുമുഖ പ്രതിഭയും, കേരളാ ഓൺലൈൻ ചീഫ് എഡിറ്റരും, പീജിയൻസ് മീഡിയ നെറ്റ് വർക്ക് പങ്കാളിയും ആയിരുന്ന കുറത്തിയാടൻ പ്രദീപിന്റെ പേരിലാണ് പുരസ്‌ക്കാരങ്ങൾ നല്കുന്നത്.

🏆 ഏറ്റവും നല്ല ഹ്രസ്വചിത്രം
🏆 മികച്ച സംവിധായകൻ
🏆 മികച്ച തിരക്കഥാകൃത്ത്
🏆 മികച്ച ക്യാമറാമാൻ
🏆 മികച്ച നടൻ, നടി
എന്നീ വിഭാഗങ്ങളിൽ ആയിരിക്കും പുരസ്ക്കാരങ്ങൾ നൽകുക.
കൂടാതെ ഒരു 🏆 പ്രത്യേക പുരസ്‌ക്കാരവും ഉണ്ടായിരിക്കും

” കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് ”
ഇതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളും ഓൺലൈൻ റജിസ്ട്രേഷൻ ഫോമും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
http://mollylive.com/short-movie-awards-2020-21-registration/