CULTURE Economy INTERNATIONAL KERALA SPECIAL REPORTER

കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം തുടങ്ങി

img

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA) മെമ്പർഷിപ് വിതരണം ആരംഭിച്ചു. അബ്ബാസിലായിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ്  മെമ്പർ സിറാജ് ആദ്യ മെമ്പർഷിപ്പ് രക്ഷാധികാരി ഗീവർഗീസ് തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. സംഘടനയുടെ  പേര് നിർദ്ദേശ മത്സരത്തിലെ വിജയി മുഹമ്മദ്‌ എരോൾ കാസറഗോഡിനുള്ള ടെക്‌മോ ഇന്റർനാഷണലിന്റെ പുരസ്കാരം പ്രസിഡന്റ് സക്കീർ പുത്തെൻ പാലത്ത് കൈമാറി.

സംഘടനയുടെ പ്രവർത്തന ഉത്ഘാടനത്തിന്റെ ഭാഗമായി കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കുമായി ചേർന്ന് ഡിസംബർ 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ 6 മണിവരെ രക്‌തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

READ ALSO  സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചടങ്ങിൽ അഡ്വൈസറി ബോർഡ് മെമ്പർ സിറാജ്, ട്രഷറർ ബൈജു ലാൽ, ജോയിൻ്റ് ട്രഷറർ സജീവ് ചാവക്കാട്, അബ്ബാസില കൺവീനർമാരായ പ്രേമംരാജ്, ഷാജിത, ബിജുമോൻ, ബ്ലെസ്സൺ എന്നിവർ പങ്കെടുത്തു. ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നേതൃത്വം നൽകി.

%d bloggers like this: