ഭരണ തുടർച്ചയിൽ സംസ്ഥാന ത്തെ തൊഴിലാളി ക്ഷേമനിധി ബോഡുകൾ തകർച്ചയിൽ : ദീപ്തി മേരി വർഗീസ്

 കൊച്ചി : കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയുടെ അപാകതയിൽ തൊഴിലാളി ക്ഷേമനിധികൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്വന്തമായി കോടി കണക്കിന് രൂപ ഫണ്ട് ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി യഥാകാലം സെസ്സ് പിരിക്കാതെ അലംഭാവം കാണിച്ചതിന്റെ ഫലമായി ഇരുപത്തി അയ്യായിരം കോടി രൂപ പിരിച്ചെടുക്കാൻ കോടിശ്വ രൻ മാരുടെകൈ വശം നിൽക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിനായി കൈ നീട്ടേണ്ട സ്ഥിതിയാണ് ഇന്ന് പെൻഷൻക്കാർക്കു കഴിഞ്ഞ ആറു മാസമായി ലഭിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ മുടങ്ങി യെന്നു മാത്രമല്ല 2021 ആഗസ്റ് മുതൽ പെൻഷനായി ഒരു തൊഴിലാളിക്കു പോലും അവർ അടച്ച അംശാദായമോ ,പെൻഷനോ ലഭിച്ചിട്ടില്ലായെന്നു അവർ തുടർന്ന് പറഞ്ഞു.

കെ.കെ. എൻ.ടി.സി.യുടെ സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ലോഗോ കെ.കെ .എൻ.ടി.സി.യുടെ സംസ്ഥാന പ്രസിഡൻറ്കെ .പി .തമ്പി കണ്ണാടന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അവർ .പ്രസവം ,വിവാഹം ,മാരക രോഗം ,അപകട മരണം ഉൾപ്പെടെ യുള്ള ആനുകൂല്യങ്ങൾ ഒന്നും ക്ഷേമനിധിയിൽനിന്നും വിതരണംചെയ്യാൻ കഴിയാത്ത സാമ്പത്തിക തകർച്ചയിലാണ് .

വർഷങ്ങളായി സെസ്സ് പിരിവ് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ഏൽപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീ കരിക്കാതെ തൊഴിൽ വകുപ്പും ,സർക്കാരും കൂടി ഈ പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമ നിധിയിൽ വരേണ്ട കോടി കണക്കിന് തുക കൊള്ളയടിച്ചതിന്റെ ഫലമാണ് ഇതെന്നും അവർ ചൂണ്ടി കാട്ടി .യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം .എം .രാജു അധ്യ ക്ഷത വഹിച്ചു എൻ .എൽ .മൈക്കിൾ ,ജോസ് കപ്പിത്താൻ പറമ്പിൽ ,കെ.ഡി .ഫെലിക്സ് ,സാംസൺ അറക്കൽ ,ടി .കെ .രമേശൻ ,ചന്ദ്ര ശേഖര വാര്യർ ,കെ .എൻ.സുകുമാരൻ ,കെ .എം .ജോർജ് ,കെ .പി .പൗലോസ് ,കെ ടി .വർഗീസ് ,എന്നിവർ സംസാരിച്ചു .ചിത്രം : കെ .കെ .എൻ .ടി .സി .യുടെസുവർണ്ണ ജൂബിലി ക്ക് തുടക്കം കുറിച്ചു നടത്തിയ ലോഗോ പ്രകാശനം കെ.പി .സി .സി .ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പ്രസിഡന്റ് കെ.പി .തമ്പി ക ണ്ണാട ന് നൽകി ഉദ് ഘാടനം ചെയ്യുന്നു .ടി.കെ.രമേശൻ ,ജോസ് കപ്പിത്താൻ ,എം എം രാജു സമീപം .