യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

ഇടുക്കി : യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു .ദാരുണസംഭവം ഇടുക്കിയില്‍
ആനയിറങ്കലിനു സമീപം . ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ആനയിറങ്കലിലെ എസ് വളവിനു സമീപമാണ് സംഭവം.

ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവേ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.