Calicut GENERAL POLITICS Religion

ക്ഷേത്രം തകർത്ത് ഭൂമി കയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വില കൊടുത്തും തടയും: ശിവസേന

img

കോഴിക്കോട്: നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് രണ്ടാം ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രം കയ്യേറി തകർക്കാനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം തകർക്കാൻ ഭൂമാഫിയകൾ നാളുകളായി ശ്രമം തുടരുകയാണ്. അതിൻ്റെ ഭാഗമായി ക്ഷേത്രം പൊളിക്കുവാൻ മണ്ണുമാന്തി യന്ത്രം കൊണ്ടു വരികയും ഭക്തജനങ്ങളുടെയും ക്ഷേത്ര ഭാരവാഹികളുടെയും എതിർപ്പ് കാരണം അവർ തിരിച്ച് പോവുകയും ചെയ്തു. ഇതിൻ്റെ പ്രതികാരമായി ക്ഷേത്രത്തിൻ്റെ ഇരുമ്പ് ബോർഡ് രാത്രിയിൽ നശിപ്പിക്കുകയും ചെയ്തു,

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

ഇതിനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും പോലീസും അധികാരികളും യാതൊരു വിധ നടപടിയും കൈക്കൊണ്ടില്ല എന്ന് മാത്രമല്ല ക്ഷേത്ര ഭാരവാഹികളുടെ പേരിൽ കള്ളകേസ് എടുക്കുകയും ചെയ്തു,

ക്ഷേത്ര അധികാരത്തിന് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടും ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ഭരണകൂടം എടുക്കുന്നത്.

ഇങ്ങനെ അധികാരികളുടെ ഒത്താശയോടെ വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രം തകർക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെത്തിരെ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ശിവസേന കോഴിക്കോട് ജില്ല പ്രസിഡന്റ് ബിജു വരപ്പുറത്ത്, സെക്രട്ടറി ഷിബു ചെമ്മലത്തൂർ, സംസ്ഥാന നിയരൂപീകരണ സമിതി അംഗം രാഗേഷ് വളയനാട്, യുവസേന  കോർഡിനേറ്റർ സൂരജ് മേടമ്മൽ, ശ്രീജിത്ത് മായനാട് എന്നിവർ സംസാരിച്ചു.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

 

%d bloggers like this: