ഭുരഹിതരില്ലാത്ത കേരളം

Announcements KERALA STATE GOVERNMENT ആരോഗ്യം. വിദ്യാഭ്യാസം.

തൃശൂര്‍: ഭുരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍.

 

സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തിരിച്ചെടുക്കുന്ന ഭൂമി കേരളത്തിലെ ഭൂരഹിതരായ ജനങ്ങള്‍ക്ക് നല്‍കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടു വന്ന നയം കൃത്യമായി നടപ്പിലാക്കും.

എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്ന നിലപാടില്‍ ഭൂരഹിത കേരളം പദ്ധതി മുഖ്യമന്ത്രി ഔപചാരികമായി പഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷം ആദ്യമായി തൃശൂരിലെത്തി മാധ്യമങ്ങേളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ധൂര്‍ത്ത്‌ ; മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു

എല്ലവര്‍ക്കും ഭൂമി എന്ന സങ്കല്‍പം പൂര്‍ത്തീകരിക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് റവന്യു വകുപ്പാണ്. കേരളത്തിലെ ജനങ്ങള്‍ നേരിട്ട് ഇടപഴകുന്ന വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ 54 വര്‍ഷമായിട്ടും റിസര്‍വേ പൂര്‍ത്തീകരിക്കപ്പെട്ടില്ല.

ഡിജിറ്റലൈസ്ഡ് റീസര്‍വേ സംവിധാനത്തെ കുറിച്ച് പ്രകടന പത്രിക പ്രഖ്യാപിക്കുന്നുണ്ട്. അത് നടപ്പിലാക്കന്‍ ഈ ഭരണ കാലയളവില്‍ ശ്രമിക്കും. കോവിഡിനെതിരെയും മണ്‍സൂണ്‍ കാലത്ത് ഉണ്ടാകുന്ന അപടകങ്ങള്‍ക്കെതിരെയുമുള്ള വലിയ തയ്യറെടുപ്പ് സ്വീകരിക്കുന്നുണ്ട്. വിപത്തുകളെ പ്രതിരോധിക്കുക എന്നതാണ് പ്രധാനലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
img