പ്രിയപ്പെട്ട മാറഡോണ, ഈ ഭൂഗോളത്തിലെവിടെനിന്നാണ് നിങ്ങളീ കാഴ്ചകാണുന്നത്?……

പ്രിയപ്പെട്ട മാറഡോണ, ഈ ഭൂഗോളത്തിലെവിടെ നിന്നാണ് നിങ്ങളീ കാഴ്ചകാണുന്നതെന്ന് നിശ്ചയമില്ല. എവിടെയായാലും നിങ്ങള്‍ ആനന്ദാശ്രുപൊഴിക്കുന്നുണ്ടാകും. മതിമറന്ന് പൊട്ടിത്തെറിക്കുന്നുണ്ടാകും. ഉറപ്പ്. നിങ്ങള്‍ക്കു ശേഷമിതാ മിശിഹ എന്ന മെസ്സി ആ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം കുറിച്ചിരിക്കുന്നു. ആ നീലക്കക്കുപ്പായക്കാര്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. മിശിഹ ആനന്ദനൃത്തമാടുന്നു. ദൈവത്തിനുശേഷം മിശിഹ വാഴ്ത്തപ്പെട്ടവനാകുന്ന ഈ രാത്രിയില്‍ എങ്ങനെ നിങ്ങളെ തിരയാതിരിക്കും? നിങ്ങളുടെ പ്രവചനങ്ങള്‍ അന്വര്‍ഥമാകുകയാണ്.

തന്റെ പിന്‍ഗാമിയായെന്ന് വിളിച്ച അതേ പത്താംനമ്പറുകാരന്‍ ഇതാ ആ കനകസിംഹാസനത്തില്‍ അവരോധിക്കപ്പെടുകയാണ്. രാജകീയമായി കണ്ണീരും കിനാവും പെയ്തിറങ്ങിപ്പോയ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന വീണ്ടും ആ വിശ്വകിരീടത്തില്‍ ചുംബിക്കുന്നത്. ആ യാത്രയില്‍ ഇരുട്ട് തളം കെട്ടിക്കിടന്നിരുന്നു. സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. എത്രയോ തവണ. ഒടുക്കമിതാ അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. നഷ്ടപ്പെട്ട പ്രണയങ്ങളും പരാജയപ്പെട്ട യുദ്ധങ്ങളും അത്രമേല്‍ കരുത്തരാക്കിയ ഒരു ജനതയിങ്ങനെ ആര്‍ത്തിരമ്പിയെത്തുമ്പോള്‍ പുതു ചരിത്രം പിറവിയെടുക്കുന്നു. മാറഡോണയ്ക്കു ശേഷം മിശിഹയുടെ പേരും അങ്ങനെ വിശ്വകിരീടത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു.

കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ഒന്നായിരുന്നു 1986-ലോകകപ്പിലെ മാറഡോണയുടെ പ്രകടനം. അത് കണ്ട് അത്ഭുതപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ക്വാര്‍ട്ടറിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം. അന്ന് മെക്‌സിക്കോയിലെ ആസ്റ്റക്ക് സ്‌റ്റേഡിയത്തില്‍ ദൈവവും ചെകുത്താനും ഒന്നിച്ച് പന്തുതട്ടാനിറങ്ങി.അവിടെയും അയാളുടെ കുതിപ്പ് തടയാനായില്ല. മാറഡോണയുടെ ഇരട്ടഗോളില്‍ ബെല്‍ജിയത്തെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. അയാള്‍ പകര്‍ന്നാടിയ അതേ ആസ്റ്റകവെച്ച് തന്നെ വിശ്വകിരീടവുമുയര്‍ത്തി. അര്‍ജന്റീനക്കാര്‍ മതിമറന്നാടി. മാറഡോണയെന്നാല്‍ അവര്‍ക്കൊടുങ്ങാത്ത ആവേശമായി മാറി. സ്വപ്‌നസാഫല്യമേകിയ ദൈവവും. അയാളത്ര ഗാഡമായി അവരുടെ ആത്മാവില്‍ ലയിച്ചുകഴിഞ്ഞിരുന്നു.

2010-ലോകകപ്പിനെത്തിയ അര്‍ജന്റീനിയന്‍ സംഘത്തില്‍ മെസ്സിക്കൊപ്പം മാറഡോണയുമുണ്ടായിരുന്നു. മെസ്സി മൈതാനത്തും മാറഡോണ വെള്ളവരയ്ക്കുപുറത്തും. എന്നാല്‍ എന്നാല്‍ കിരീടസ്വപ്‌നങ്ങള്‍ക്ക് അടുത്തെത്തുംമുമ്പേ തന്നെ അവര്‍ തിരിഞ്ഞുനടന്നു. മൈതാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച മാറഡോണയ്ക്ക് പരിശീലകവേഷത്തില്‍ ആ സ്വപ്‌നദൂരം താണ്ടാനാകാതെ വന്നു.

അവിടെ തോറ്റാല്‍ മരണമാണ്. ദൈവം പക്ഷേ മുകളിലെവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കണം. ദൈവം കഴിഞ്ഞാല്‍ പിന്നെ അവരുടെ മിശിഹയ്ക്ക് വേണ്ടി അവര്‍ക്കത് നേടണമായിരുന്നു. അല്ലാതെ അയാള്‍ക്ക് അവിടെ നിന്ന് മടങ്ങാനാവില്ലല്ലോ. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. ആനന്ദനൃത്തമാടി. ലോകം കീഴടക്കി അര്‍ജന്റീന…ഇതാ കാത്തിരിപ്പിന്റെ പൊള്ളുന്ന കനല്‍വഴികള്‍ താണ്ടിയവര്‍ ആ സ്വപ്‌നകിരീടത്തെ നാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. ആനന്ദനൃത്തമാടി. ലോകം കീഴടക്കി അര്‍ജന്റീന…ഇതാ ലോകം ആ കാഴ്ചകണ്ട് ആനന്ദാശ്രുപൊഴിക്കുന്നു…..വാമോസ് അര്‍ജന്റീന……….