മദ്യനിരോധനം: INTUC യുടെ പ്രസ്താവന അന്വർത്ഥമാകുന്നു

മുന്നൊരുക്കങ്ങളില്ലാതെ ധൃതി പിടിച്ചു വിദേശ മദ്യശാലകൾ അടച്ചു പൂട്ടി യത് കേരളത്തിൽ വിഷമദ്യ ദുരന്തം ഉൾപ്പെടെ യുള്ള അനർത്ഥങ്ങൾ വിളിച്ചു വരുത്തും എന്ന് INTUC അഖിലേന്ത്യ സെക്രട്ടറി ശ്രീ K.P തമ്പി കണ്ണാടൻ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

രാജ്യം കൂട്ടായി ഒരു ഭീകര ദുരന്തത്തെ നേരിടാൻ സജ്ജമായി നിൽക്കുന്ന സമയത്ത് എടുക്കേണ്ട തീരുമാനമല്ല ഇതെന്നും മദ്യത്തിനു കീഴ്പ്പെട്ട അനേകം തൊഴിലാളികൾക്ക് അതിന്റെ ലഭ്യത ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷത്തിൽ നിന്നും ഉടലെടുക്കാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് ആർ ക്കും പ്രവചിക്കാൻ സാധ്യമല്ലെന്നും കണ്ണാടൻ പ്രസ്താവനയിൽ തുടരുന്നു.

കണ്ണാടൻ്റെ ഈ പ്രസ്താവന അന്വർത്ഥമെന്ന് ഇന്നത്തെ വാർത്തകൾ തെളിയിക്കുന്നു.

പാലക്കാട്ട് മദ്യം ലഭ്യമാകാത്തതിനാൽ ഒരാള്‍ ആത്മഹത്യ ചെയ്തു. വ്യാജവാറ്റിനുള്ള കോടയും വ്യാജ വിദേശമദ്യവും കഞ്ചാവുമെല്ലാം പിടിച്ചെടുത്ത വാർത്തകളും ഈ പ്രസ്താവനയോടു ചേർത്തു വായിക്കണം..

കൂടാതെ, തെങ്ങ് ചെത്തു നിരോധനം മൂലം 300000 ലക്ഷത്തോളം തെങ്ങുകൾ നശിക്കുമെന്നും INTUC ദേശീയ സെക്രട്ടറിയായ തമ്പി കണ്ണാടൻ മുന്നറിയിപ്പു നൽകുന്നുണ്ട്.

സർക്കാരിന്റെ കണക്കനുസരിച്ച് അംഗീകൃത ചെത്തു തൊഴിലാളികൾ 25000 ത്തിൽ പരമാണ്. ഒരു ചെത്തു തൊഴിലാളിക്ക് കുറഞ്ഞത് 10 തെങ്ങ് എന്ന് കണക്കെടുത്താൽ പോലും 250000 തെങ്ങ്. കള്ള് ചെത്തു നിരോധനം മൂലം, കള്ള് തെങ്ങിന്റെ മണ്ടയിൽ വീണ് ഇപ്പോൾ ചെത്തികൊണ്ടിരിക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന തെങ്ങുകൾ മുഴുവൻ നശിച്ചു പോകും. കേരളത്തിലെ കേരകർഷക വികസന പ്രവർത്തനത്തിന് ഇത് വൻ തിരിച്ചടി ആകും. ഒപ്പം കർഷകർക്ക് പാട്ടവും നഷ്ടപ്പെടും. അംഗീകൃത ചെത്തുകാർക്കൊപ്പം തന്നെ അനധികൃത ചെത്തുകാരും പാലക്കാട്‌ പ്രദേശത്ത് ഉണ്ട്.

സർക്കാർ ഇക്കാര്യങ്ങളിൽ യുക്തമായ തീരുമാനം എടുക്കുകതന്നെ വേണം.