തീയറ്റര്‍ തുറക്കുന്നത് നീളും, മറ്റു ഇളവുകള്‍ സാധ്യത കോവിഡ് അവലോകനയോഗം ഇന്ന്

തിരുവനന്തപുരം : തീയറ്റര്‍ തുറക്കുന്നതിന് അനുമതി നീളാന്‍ സാധ്യത . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും.തീയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാന്‍ സാധ്യത കുറവാണ്. കല്യാണത്തിനും, മരണാനന്തര ചടങ്ങുകള്‍ക്കുമുള്ള ആള്‍ക്കാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കും.സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ചയാകും.സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് പോലെ ഒരു തീയതി പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ട്.

ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായേക്കും.ഇളവുകള്‍ നല്‍കിയ ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യങ്ങളും ചര്‍ച്ചയാകും.