Announcements Covid19 HEALTH KERALA ആരോഗ്യം.

ലോക് ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

img

കാസർകോട് : പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ.

 

തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം. എന്നാൽ വിവാഹ പാര്‍ട്ടികള്‍ക്ക് കടകളിലെത്തി സ്വർണ്ണവും വസ്ത്രവും വാങ്ങാവുന്നതാണ്.
ക്ഷണക്കത്ത് കയ്യില്‍ കരുതണം. മുതല്‍ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ മണി മുതൽ അഞ്ച് മണി വരെ മാത്രം.

വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ.

ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം അഞ്ചു മണി വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ അനുവദിച്ചിട്ടുണ്ട്.

കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും 50 ശതമാനത്തിൽ കവിയാതെയുള്ള ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും പാക്കേജിങ് ഉള്‍പ്പെടെ നല്‍കുന്ന സ്ഥാപനങ്ങൾക്കും കടകള്‍ക്കും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ
വൈകിട്ട് 5 മണിവരെ തുറന്നുപ്രവർത്തിക്കാവുന്നതാണ്.

കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.

റേഷന്‍കട- രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം.

വെട്ടുകല്ല്, ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ തുറന്നു പ്രവർത്തിക്കാം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം.

മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച അനുമതി നൽകിയിട്ടുണ്ട്.

കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ എന്നിവ ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാം.

ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍- രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെ തുറക്കാം.

ക്രഷറുകള്‍, കാലത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാവുന്നതാണ്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളില്‍ രാവിലെ അഞ്ച് മണി മുതൽ മുതല്‍ ഏഴ് മണി വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി 9 മണിവരെയും വ്യായാമങ്ങള്‍ ചെയ്യാം.

വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റീസോളിംഗ്,പഞ്ചര്‍ സര്‍വ്വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കെട്ടിട നിര്‍മ്മാണാവശ്യത്തിനുള്ള തടി വര്‍ക്ക്‌ഷോപ്പകള്‍ തുടങ്ങിയവക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെ ശനി, ഞായര് ദിവസങ്ങളിൽ തുറന്നു പ്രവർത്തികാവുന്നതാണ്.

ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം അത് മാറ്റാന്‍ അനുവദിക്കും.