AGRICULTURE GENERAL KERALA

ഔഷധപ്പച്ചയുമായി ന്യുമാഹിയിൽ ലോറൽ ഗാർഡൻ

img

ആയുർവ്വേദ ചികിത്സക്കും അനിവാര്യമായ  പച്ചമരുന്നുകൾക്കും കൂടിയ സ്വീകാര്യതയും അംഗീകാരവും അനുദിനം വർദ്ധിച്ചുവരുന്നു. ഔഷധ സസ്യങ്ങളുടെയും ഔഷധ വൃക്ഷങ്ങളുടെയും കൃഷിയും സംരക്ഷണവും സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി ന്യുമാഹിക്കടുത്ത് ഉസ്സൻമൊട്ട എന്ന സ്ഥലത്ത് നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥിതിചെയ്യുന്ന  അതിവിശാലവും ആധുനിക രീതിയിലുള്ളതുമായ ലോറൻ ഗാർഡനിൽ ഔഷധ ചെടികൾക്ക് മാത്രമായി പ്രത്യേക കൗണ്ടർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

ആഗോള ആയുർവ്വേദ വ്യവസായം 2026 ആകുമ്പോഴേക്കും 1400 കോടി ഡോളർ അഥവാ ഒരു ലക്ഷം കോടി രൂപയുടേതായി  മാറുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ഘടകം സംഘടിപ്പിച്ച ഗ്ലോബൽ ആയുർവ്വേദ സമ്മിറ്റിൻറെ വിലയിരുത്തൽ,

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

പ്രകൃതിയിയുടെ വരദാനമെന്നപോലെ സുലഭമായി ലഭിച്ചിരുന്ന ധാരാളം ഔഷധചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്ന ഒരു പഴയ കാലം നമുക്കുണ്ടായിരുന്നു .
ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയിരുന്ന വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കും വരെ ഇത്തരം ഔഷധച്ചെടികളെക്കുറിച്ചും ഇവ ഓരോന്നിൻറെയും ഉപയോഗത്തെക്കുറിച്ചും   ഔഷധമൂല്യത്തെക്കുറിച്ചും വ്യക്തമായ അറിവുമുണ്ടായിരുന്നു.

ലക്ഷ്‌മിതരു, ചക്കരക്കൊല്ലി, കൂവളം, ആടലോടകം, കിരിയാത്ത, തിപ്പലി ,അശോകം, ശംഖുപുഷ്‌പം, പച്ചക്കർപ്പൂരം, വിക്‌സ് തുളസി അയ്യമ്പന അഥവാ മുറികൂട്ടി, കായാമ്പൂ,രാമച്ചം ,കസ്തുരിമഞ്ഞൾ അലോവേര ,അടമ്പ് വള്ളി , ചങ്ങലാം പരണ്ട, രാമതുളസി അങ്ങിനെ നീളുന്നു ഇവിടുത്തെ ഔഷധസസ്യങ്ങളുടെ നടീൽ വസ്‌തുക്കളുടെ നീണ്ട നിര.

ആയിരക്കണക്കിന് അലങ്കാര പൂച്ചെടികളുടെ ഹരിതസാമ്രാജ്യം കൂടിയാണ്  ലോറൽ ഗാർഡൻ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൻറെയും കൃഷി വകുപ്പിൻറെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷ്യൻറെയും അംഗീകാരത്തോടും സഹായത്തോടുംകൂടി പ്രവർത്തിക്കുന്ന ലോകോത്തര നേഴ്‌സറിയാണ് ഹോംഗ്രോൺ ബയോടെക് എന്ന സ്ഥാപനം.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ഹോംഗ്രോൺ ഉൽപ്പാദിപ്പിക്കുന്ന വിളവൈവിധ്യവും ഫലസമൃദ്ധിയുമുള്ള നാടനും മറുനാടനും വിദേശിയുമായ അത്യുൽപാദന ശേഷിയുള്ള റംബുട്ടാൻ, പുലാസാൻ ,മാങ്കോസ്റ്റിൻ, ഡുരിയാൻ, ലോങ്ങൻ, മിൽക്ക് ഫ്രൂട്ട്, ജംബോട്ടിക്കാബ തുടങ്ങിയ മധുരക്കനികൾക്കൊപ്പം ചക്കയുടെ നിരവധി ലോകോത്തര ഇനങ്ങൾ മുന്തിയ ഇനം പ്ലാവുകൾ വലിയമാവിൻ തൈകൾ, കെട്ടിടങ്ങൾ മാളുകൾ തുടങ്ങി എവിടെയും സ്ഥാപിക്കാൻ പാകത്തിലുള്ള കൂറ്റൻ ചെടികൾ, പനകൾ, ആകർഷണീയമായ നിറക്കൂട്ടുകളിൽ വലുതും ചെറുതും ഭാരക്കുറവുള്ളതുമായ പൂച്ചട്ടികൾ ,ഹാങ്ങിങ് പോട്ടുകൾ, വിവിധയിനം വളക്കൂട്ടുകൾ, പൂന്തോട്ടപ്പണിക്കാവശ്യമുള്ള ആധുനിക ഉപകരണങ്ങൾ എല്ലാമെല്ലാം ഒരേ കുടക്കീഴിൽ !! ഗൃഹാങ്കണങ്ങളിലെ ആകർഷകമായ പൂന്തോട്ടങ്ങൾക്കൊപ്പം വീട്ടുവളപ്പിൽ ഗൃഹവൈദ്യത്തിനാവശ്യമായ ഔഷധസസ്യകൃഷി വ്യാപിപിക്കുന്നതിനാവശ്യമായ ഔഷധച്ചെടികളുടെ തൈകൾ മറ്റുനടീൽ വസ്‌തുക്കൾ  ഇവിടെ നിന്നും ലഭിക്കും .കൃത്യതയുള്ളതും വിലപേശലില്ലാത്തതുമായ ഇവിടുത്തെ വിൽപ്പന രീതി ഏറെ ശ്രദ്ധേയം. കൂടുതൽ വിവരങ്ങൾക്കും നടീൽ വസ്ത്തുക്കൾക്കും ബന്ധപ്പെടുക- 9746805754, 7902365781, 7034479013

%d bloggers like this: